24 C
Iritty, IN
September 19, 2024
  • Home
  • Uncategorized
  • തമിഴ്നാട് സർക്കാർ മുരുകൻ സമ്മേളനം സംഘടിപ്പിച്ചതിനെ വിമർശിച്ച് സിപിഎം
Uncategorized

തമിഴ്നാട് സർക്കാർ മുരുകൻ സമ്മേളനം സംഘടിപ്പിച്ചതിനെ വിമർശിച്ച് സിപിഎം

ചെന്നൈ: തമിഴ്നാട് സർക്കാർ മുരുകൻ സമ്മേളനം സംഘടിപ്പിച്ചതിനെ വിമർശിച്ച് സിപിഎം. സർക്കാരുകൾ ഒരു മതവിശ്വാസത്തിന്‍റെയും പ്രചാരണത്തിന് ഇറങ്ങരുതെന്നും മതേതരത്വം ഉയർത്തിപ്പിടിക്കണമെന്നും സിപിഎം തമിഴ്നാട് ഘടകം സെക്രട്ടറി കെ ബാലകൃഷ്ണൻ പറഞ്ഞു. മതപരമായ ചടങ്ങുകൾ സർക്കാർ സംഘടിപ്പിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

വിശ്വാസത്തിനെതിരല്ല സിപിഎം എന്ന് സെക്രട്ടറി വ്യക്തമാക്കി. പക്ഷേ സർക്കാർ നേരിട്ട് ഇത്തരം പരിപാടികൾ സംഘടിപ്പിക്കരുത്. ഹിന്ദു റിലീജിയസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്‌മെന്‍റ് (എച്ച്ആർ&സിഇ) വകുപ്പിന് ഇത്തരം പരിപാടികൾ സംഘടിപ്പിക്കാം. എന്നാൽ മതേതരത്വത്തിന് മങ്ങലേൽപ്പിക്കുമെന്നതിനാൽ ആ വകുപ്പിന്‍റെ മന്ത്രി ഒഴികെ മറ്റ് മന്ത്രിമാർ അത്തരം പരിപാടികളിൽ പങ്കെടുക്കരുത്. അതുകൊണ്ടാണ് അയോധ്യയിലെ രാമക്ഷേത്രത്തിന്‍റെ പ്രതിഷ്ഠാ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തതിനെ വിമർശിച്ചതെന്നും സിപിഎം സെക്രട്ടറി വിശദീകരിച്ചു. ബിജെപി ഹൈന്ദവ ക്ഷേത്രങ്ങളിൽ അവകാശം സ്ഥാപിച്ച്, ക്ഷേത്ര സ്വത്ത് തട്ടിയെടുക്കാൻ ശ്രമിക്കുകയാണ്. അതുകൊണ്ട് ദേവസ്വം വകുപ്പിന്റെ കീഴിൽ ക്ഷേമ പ്രവർത്തനങ്ങൾ തുടരണമെന്നും ബാലകൃഷ്ണൻ ആവശ്യപ്പെട്ടു.

വി സി കെ ജനറൽ സെക്രട്ടറി ഡി രവികുമാറും വിമർശനവുമായി രംഗത്തെത്തി. സർക്കാരിന്‍റെ ഉദ്ദേശ്യം നല്ലതാണെങ്കിലും മതപരമായ ഇത്തരം സമ്മേളനങ്ങൾ സമൂഹത്തിൽ വർഗീയതയ്ക്ക് വളമാകുമെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം മതേതരത്വത്തെ അവഹേളിക്കുന്ന പരിപാടിയല്ല നടന്നതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ആർ മുത്തരശൻ പ്രതികരിച്ചു

Related posts

2 വര്‍ഷമായി ഒറ്റ പൈസ പോലും നൽകിയില്ല; പോക്സോ ഇരകളുടെ പുനരധിവാസത്തിനുള്ള സര്‍ക്കാര്‍ ധനസഹായ വിതരണം നിലച്ചു

Aswathi Kottiyoor

സംസ്ഥാനത്ത് ലോഡ് ഷെഡ്‌ഡിങ് ഉണ്ടാകില്ല; മേഖല നിയന്ത്രണം ഫലം കണ്ടെന്ന് കെഎസ്ഇബി

Aswathi Kottiyoor

നവകേരള സദസിന്റെ ഭാ​ഗമായി സംഘടിപ്പിച്ച കാളവണ്ടിയോട്ട മത്സരത്തിൽ അപകടം; കാളവണ്ടി ജനങ്ങൾക്കിടയിലേക്ക് പാഞ്ഞു കയറി

Aswathi Kottiyoor
WordPress Image Lightbox