24 C
Iritty, IN
September 19, 2024
  • Home
  • Uncategorized
  • ആലപ്പുഴയിൽ വെച്ച് കടലിൽ വീണ് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി
Uncategorized

ആലപ്പുഴയിൽ വെച്ച് കടലിൽ വീണ് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി


മലപ്പുറം: മത്സ്യ ബന്ധനത്തിനിടെ കടലിൽ വീണ് കാണാതായ മത്സ്യ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. പൊന്നാനിയിൽ നിന്നും മത്സ്യബന്ധനത്തിന് പോയ മുബാറക്ക് എന്ന ബോട്ടിലെ തൊഴിലാളി പൊന്നാനി സ്വദേശി മകൻ ഷൗക്കത്തിൻ്റെ മൃതദേഹമാണ് കണ്ടെടുത്തത്. മൃതദേഹം കൊച്ചിയിലെത്തിച്ച ശേഷം പൊന്നാനിയിലേക്ക് കൊണ്ടു വരും. ആലപ്പുഴ പടിഞ്ഞാറുഭാഗത്ത് വെച്ചാണ് അപകടം നടന്നത്. ഇന്ന് പുലർച്ചെ നാലു മണിയോടെയാണ് സംഭവം.

മത്സ്യബന്ധനം കഴിഞ്ഞ് പോകുന്നതിനിടെ ബോട്ടിലെ മറ്റു മത്സ്യത്തൊഴിലാളികള്‍ ഉറങ്ങുന്നതിനിടെയാണ് ഷൗക്കത്തിനെ കാണാതായത്. മത്സ്യത്തൊഴിലാളികള്‍ ഉറങ്ങി ഏഴുന്നേറ്റപ്പോള്‍ ഷൗക്കത്തിനെ കണ്ടില്ല. തുടര്‍ന്ന് പൊലീസിനെയും തീരദേശ സേനയെയും വിവരം അറിയിക്കുകയായിരുന്നു. മത്സ്യത്തൊഴിലാളികളും തീരദേശ സേനയും ഉള്‍പ്പെടെ കടലിൽ തെരച്ചില്‍ നടത്തുന്നതിൽ പങ്കാളികളായി. പൊന്നാനിയിൽ നിന്നും ഇന്നലെ വൈകിട്ട് നാലുമണിയോടെയാണ് മുബാറക്ക് എന്ന ബോട്ടിൽ ഷൗക്കത്ത് അടക്കം 7 മത്സ്യ തൊഴിലാളികൾ പൊന്നാനിയിൽ നിന്ന് മത്സ്യബന്ധനത്തിന് പോയത്.

Related posts

പൊലീസ് ജീപ്പ് തകർത്ത സംഭവം;ചാലക്കുടിയിൽ നാടകീയരംഗങ്ങൾ; പ്രതിയെ ബലംപ്രയോഗിച്ച് മോചിപ്പിച്ച് സിപിഎം പ്രവർത്തകർ

Aswathi Kottiyoor

എന്താണ് ദേശീയ ദുരന്തം, പ്രഖ്യാപിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ, ദേശീയദുരന്തമായി പ്രഖ്യാപിച്ചൽ ലഭിക്കുന്ന സഹായം

Aswathi Kottiyoor

സൈനിക മെഡലുകള്‍ പ്രഖ്യാപിച്ചു ; 6 പേർക്ക്‌ കീർത്തിചക്ര ; മലയാളിക്ക് പരംവിശിഷ്ട സേവാ മെഡല്‍.*

Aswathi Kottiyoor
WordPress Image Lightbox