22.1 C
Iritty, IN
September 20, 2024
  • Home
  • Uncategorized
  • കെഎസ്ആര്‍ടിസിക്ക് സർക്കാർ 91.53 കോടി രൂപ കൂടി അനുവദിച്ചു; 71.53 കോടി വായ്‌പാ തിരിച്ചടവിന്
Uncategorized

കെഎസ്ആര്‍ടിസിക്ക് സർക്കാർ 91.53 കോടി രൂപ കൂടി അനുവദിച്ചു; 71.53 കോടി വായ്‌പാ തിരിച്ചടവിന്

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിക്ക് സംസ്ഥാന സര്‍ക്കാര്‍ 91.53 കോടി രൂപ കൂടി അനുവദിച്ചതായി ധനമന്ത്രി കെ.എൻ ബാലഗോപാൽ അറിയിച്ചു. പെൻഷൻ വിതരണത്തിന്‌ കോർപറേഷൻ എടുത്ത വായ്‌പയുടെ തിരിച്ചടവിനായാണ്‌ ഇതിൽ 71.53 കോടി രൂപ നൽകിയത്‌. ശേഷിക്കുന്ന 20 കോടി രൂപ കെ.എസ്.ആർ.ടി.സിക്കുള്ള സഹായമായും നൽകി.

പ്രാഥമിക കാർഷിക വായ്‌പ സംഘങ്ങളുടെ കൺസോർഷ്യത്തിൽനിന്ന്‌ പെൻഷൻ വിതരണത്തിനായി കെഎസ്‌ആർടിസി എടുത്ത വായ്‌പയുടെ തിരിച്ചടവാണ്‌ സർക്കാർ ഉറപ്പാക്കുന്നതെന്ന് ധനകാര്യ മന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു. കെ.എസ്.ആർ.ടി.സിയിൽ ശമ്പളവും പെൻഷനുമടക്കം മുടക്കം കൂടാതെ വിതരണം ഉറപ്പാക്കാൻ ഈ മാസം ആദ്യത്തിൽ 30 കോടി രൂപ കൂടി സർക്കാർ അനുവദിച്ചിരുന്നു. ഇതിനുപുറമെയാണ്‌ ഇപ്പോൾ 20 കോടി കൂടി നൽകിയത്‌. ഇതിനുവേണ്ടിമാത്രം പ്രതിമാസം 50 കോടി രൂപയെങ്കിലും കോര്‍പ്പറേഷന് സര്‍ക്കാര്‍ നല്‍കുന്നുണ്ടെന്നും ധനവകുപ്പ് പറയുന്നു. രണ്ടാം പിണറായി സര്‍ക്കാര്‍ ഇതുവരെ 5868.53 കോടി രൂപയാണ്‌ കെഎസ്‌ആർടിസിക്ക്‌ നൽകിയതെന്നും ധനമന്ത്രി കെഎൻ ബാലഗോപാൽ അറിയിച്ചു.

Related posts

വിവാഹാഘോഷം കളറാക്കാൻ റോഡിൽ ‘വര്‍ണ മഴ’; യുവാക്കളുടെ അപകടകരമായ കാർ യാത്രയിൽ കേസെടുത്ത് പൊലീസ്

Aswathi Kottiyoor

ഗായിക ഉഷ ഉതുപ്പിന്‍റെ ഭർത്താവ് ജാനി ചാക്കോ ഉതുപ്പ് അന്തരിച്ചു

Aswathi Kottiyoor

മന്ത്രി റിയാസിന്‍റെ ഉറപ്പും പാഴായി,തിരുവനന്തപുരം നഗരത്തിലെ 12 സ്മാർട്ട്റോഡില്‍ പൂര്‍ത്തിയായത് 2 എണ്ണം മാത്രം

Aswathi Kottiyoor
WordPress Image Lightbox