വനിതകളുടെ അന്തസ്സിനും രാജ്യത്തിന്റെ മൂല്യങ്ങള്‍ക്കുമായാണ് ഗുസ്തി സമരത്തില്‍ പൊരുതിയത്. നീതിക്കായുള്ള പോരാട്ടം ഇനിയും തുടരും. പാരിസില്‍ ഇന്ത്യന്‍ പതാക ഉയര്‍ത്തണമെന്ന് ആഗ്രഹിച്ചിരുന്നുവെന്നും വിനേഷ് പങ്കുവെച്ച കത്തില്‍ പറയുന്നു. അതേസമയം, പാരിസ് ഒളിംപിക്‌സില്‍ അയോഗ്യയാക്കപ്പെട്ട ഗുസ്തി താരം വിനേഷ് ഫോഗട്ട് ഇന്ന് ഇന്ത്യയില്‍ തിരിച്ചെത്തും. ദില്ലി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിനേഷിന് നാട്ടുകാര്‍ സ്വീകരണമൊരുക്കും. തുടര്‍ന്ന് ജന്മനാടായ ഹരിയാനയിലെ ചാര്‍ഖി ദാദ്രിയിലേക്ക് പോകും. അവിടെ വെച്ച് ഖാട്ട് പഞ്ചായത്ത് തീരുമാനിച്ച സ്വീകരണ പരിപാടികളില്‍ വിനേഷ് പങ്കെടുക്കും.
- Home
- Uncategorized
- വിനേഷ് ഫോഗട്ട് വിരമിക്കല്‍ തീരുമാനം പിന്‍വലിച്ചേക്കുമെന്ന് സൂചന; ദില്ലിയില്‍ ഒരുക്കുന്നത് ഗംഭീര സ്വീകരണം