22.8 C
Iritty, IN
September 19, 2024
  • Home
  • Uncategorized
  • ഉരുൾപൊട്ടലിൽ വീട് നഷ്ടപ്പെട്ടവരുടെ താത്കാലിക പുനരധിവാസത്തിന് വീടുകൾ വാടകയ്ക്ക് നൽകാൻ സന്നദ്ധരായവർ അറിയിക്കണം
Uncategorized

ഉരുൾപൊട്ടലിൽ വീട് നഷ്ടപ്പെട്ടവരുടെ താത്കാലിക പുനരധിവാസത്തിന് വീടുകൾ വാടകയ്ക്ക് നൽകാൻ സന്നദ്ധരായവർ അറിയിക്കണം


കൽപ്പറ്റ: വയനാട്ടിലെ ഉരുൾപൊട്ടലിൽ വീട് നഷ്ടപ്പെട്ടവരുടെ താത്ക്കാലിക പുനരധിവാസത്തിന് വീട് നൽകാൻ സന്നദ്ധരായവർ വിവരം അറിയിക്കണമെന്ന് ജില്ലാ ഭരണകൂടത്തിന്റെ അറിയിപ്പ്. പുനരധിവാസത്തിന് സ്ഥിരം സംവിധാനം ഒരുങ്ങുന്നത് വരെയാണ് വീടുകൾ വാടകയ്ക്ക് നൽകേണ്ടതെന്ന് ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ അറിയിച്ചു. മുട്ടിൽ, മേപ്പാടി, വൈത്തിരി, അമ്പലവയൽ, മൂപ്പൈനാട്, പൊഴുതന, വേങ്ങപ്പള്ളി, മീനങ്ങാടി ഗ്രാമപഞ്ചായത്ത് പരിധിയിലും കൽപ്പറ്റ നഗരസഭാ പരിധിയിലുമാണ് നിലവിൽ വീടുകൾ അന്വേഷിക്കുന്നത്.

വീടുകൾക്ക് പ്രതിമാസം 6000 രൂപ വീതം സർക്കാർ വാടക അനുവദിക്കും. വീടുകൾ, വീടുകളുടെ മുകൾ നിലകൾ, ഒറ്റമുറികൾ, ഹൗസിങ് കോളനികൾ, മതസ്ഥാപന പരിധിയിലുള്ള കെട്ടിടങ്ങൾ തുടങ്ങിയവയാണ് ഉരുൾപൊട്ടൽ ദുരിത ബാധിതരുടെ താത്ക്കാലിക താമസത്തിന് ആവശ്യമായത്. ദുരന്ത ബാധിതരെ വീടുകളിൽ അതിഥികളായും സ്വീകരിക്കാൻ കഴിയും. ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവരുടെ താത്ക്കാലിക പുനരധിവാസം ഈ മാസം തന്നെ ഉറപ്പാക്കാൻ എല്ലാവരുടെയും സഹകരമുണ്ടാവണമെന്നും ജില്ലാ കളക്ടർ പറഞ്ഞു. കൂടുതൽ വിവരങ്ങൾക്ക് 9526804151, 8078409770 നമ്പറുകളിൽ ബന്ധപ്പെടാം.

Related posts

‘മരിച്ചയാൾക്ക് സാമ്പത്തിക ബുദ്ധിമുട്ടുണ്ടായിരുന്നു’; ചക്കിട്ടപ്പാറ ആത്മഹത്യയിൽ റിപ്പോർട്ട് നൽകിയെന്ന് കളക്ടർ

Aswathi Kottiyoor

‘എഐ ക്യാമറയിൽ നിന്ന് ഉന്നതരെ ഒഴിവാക്കുന്നത് വിവേചനപരം’: മനുഷ്യാവകാശ കമ്മിഷന് പരാതി

ക്യാമറാവിവാദത്തിലെ പ്രസാഡിയോ കമ്പനിയിൽ മുഖ്യമന്ത്രിയുടെ ബന്ധുവിനും ബന്ധം; രേഖകൾ പുറത്ത്

Aswathi Kottiyoor
WordPress Image Lightbox