22.1 C
Iritty, IN
September 19, 2024
  • Home
  • Uncategorized
  • എല്ലാവഴിക്കും ‘ചെകുത്താനുള്ള’ പണിവരുന്നുണ്ട്, ഇങ്ങനെയുള്ള യൂട്യൂബർമാരെ കടിഞ്ഞാണിടാൻ നിർദേശമുണ്ട്: തിരുവല്ല സിഐ
Uncategorized

എല്ലാവഴിക്കും ‘ചെകുത്താനുള്ള’ പണിവരുന്നുണ്ട്, ഇങ്ങനെയുള്ള യൂട്യൂബർമാരെ കടിഞ്ഞാണിടാൻ നിർദേശമുണ്ട്: തിരുവല്ല സിഐ

അധിക്ഷേപം നടത്തിയ സംഭവത്തിൽ അജു അലക്സിനെ (ചെകുത്താൻ) അറസ്റ്റ് ചെയ്ത നടപടിയില്‍ പ്രതികരണവുമായി തിരുവല്ല സിഐ സുനില്‍ കൃഷ്ണൻ. ഇങ്ങനെയുള്ള യൂട്യൂബര്‍മാരെ കടിഞ്ഞാണ ഇടേണ്ടത് അത്യാവശ്യമാണെന്ന് തിരുവല്ല സിഐ സുനില്‍ കൃഷ്ണൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഇത്തരത്തില്‍ ശക്തമായ നടപടി എടുത്താലെ ഇത്തരക്കാര്‍ കണ്‍ട്രോള്‍ഡ് ആകുകയുള്ളു. ഇതുസംബന്ധിച്ച കേസ് എടുത്ത വിവരം ഉന്നത ഉദ്യോഗസ്ഥനെ അറിയിച്ചപ്പോള്‍ ശക്തമായ നടപടിയെടുക്കാനാണ് നിര്‍ദേശം. ഉന്നതതല നിര്‍ദേശമുണ്ടെന്നും സിഐ പറഞ്ഞു. അജു അലക്‌സിന്‍റെ എല്ലാ ഇലക്ട്രോണിക് ഉപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.

അവ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും. പൊലീസ് നിയമപരമായാണ് എല്ലാ നടപടിയും സ്വീകരിച്ചിട്ടുള്ളത്. തെളിവെടുപ്പിന്‍റെ ഭാഗമായാണ് വീട്ടിൽ പോയത്. കേസുമായി ബന്ധപ്പെട്ട് അമ്മ ജനറൽ സെക്രട്ടറി സിദ്ദീഖ് , മോഹൻലാൽ അടക്കമുള്ളവരുടെ വിശദമായ മൊഴിയെടുത്ത് കോടതിയിൽ നൽകും. ടെറിട്ടോറിയൽ ആർമിയും ചെകുത്താനെതിരെ കേസിന് പോകുമെന്നാണ് അറിയുന്നത്. എല്ലാ വഴിക്കും ചെകുത്താനുള്ള പണി വരുന്നുണ്ടെന്നും മോഹൻലാൽ തന്നെ നേരിട്ട് വിളിച്ചിരുന്നുവെന്നും സിഐ സുനില്‍ കൃഷ്ണൻ പറഞ്ഞു. മോഹൻലാൽ എന്ന വ്യക്തിയെ ആക്ഷേപിച്ചതിൽ അല്ല, സൈന്യത്തെ ആക്ഷേപിച്ചതിൽ ആണ് വിഷമം എന്ന് മോഹൻലാൽ പറഞ്ഞെന്നും സിഐ സുനില്‍ കൃഷ്ണൻ പറഞ്ഞു.

Related posts

സിനിമ സംഘടനകളുടെ നിസ്സഹകരണം: അമ്മയിൽ അംഗത്വം തേടി നടൻ ശ്രീനാഥ് ഭാസി

Aswathi Kottiyoor

ദമ്മാമിൽ ജോലിസ്ഥലത്ത് ഹൃദയാഘാതത്തെ തുടർന്ന് മരണം; മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു

Aswathi Kottiyoor

നഗരത്തിൽ വെള്ളക്കെട്ട് ഉണ്ടായിട്ട് ആരും തിരിഞ്ഞു നോക്കിയില്ലെന്ന് സതീശൻ; മഴപെയ്താൽ വെള്ളം കയറുമെന്ന് മന്ത്രി

Aswathi Kottiyoor
WordPress Image Lightbox