പാലക്കാട് ജില്ലയിൽ മണ്ണാർക്കാടും ഒറ്റപ്പാലത്തുമാണ് പ്രകമ്പനം അനുഭവപ്പെട്ടതായി നാട്ടുകാർ പറഞ്ഞത്. രാവിലെ പത്തുമണിയോടെ ശബ്ദവും ഭൂമിക്ക് വിറയലും ഉണ്ടാവുകയായിരുന്നു. മണ്ണാർക്കാട് അലനല്ലൂരിലാണ് പ്രകമ്പനം ഉണ്ടായത്. ഒറ്റപ്പാലത്ത് അകലൂർ, ചളവറ എന്നിവടങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു എന്ന് നാട്ടുകാർ പറയുന്നു. പാലക്കാടും രാവിലെ 10 മണിയോടെയാണ് പ്രകമ്പനം അനുഭവപ്പെട്ടത്. വി കെ പടിയിലും എടപ്പാളിലും പരിസരങ്ങളിലുമാണ് മലപ്പുറത്ത് പ്രകമ്പനമുണ്ടായത്.
വയനാട് അമ്പലവയലില്‍ ഭൂമിക്കടിയില്‍ സ്‌ഫോടന ശബ്ദം കേട്ടതായി നാട്ടുകാർ അറിയിച്ചിരുന്നു. ആനപ്പാറ, താഴത്തുവയല്‍, എടക്കല്‍ പ്രദേശത്താണ് ശബ്ദമുണ്ടായത്. ഇന്ന് രാവിലെ 10.30 ഓടെയാണ് ഈ പ്രദേശങ്ങളിലും മുഴക്കവും സ്ഫോടനത്തിന് സമാനമായ ശബ്ദവും കേട്ടത്. ഇടിമുഴക്കമെന്നാണ് ആദ്യം പലരും കരുതിയതെന്ന് പ്രദേശവാസി റിപ്പോര്‍ട്ടറിനോട് പറഞ്ഞു. വയനാട്ടിലെ വിവിധ സ്ഥലങ്ങളിലുണ്ടായ പ്രകമ്പനം ഭൂചലനമല്ലെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് വ്യക്തമാക്കി.