22.1 C
Iritty, IN
September 20, 2024
  • Home
  • Uncategorized
  • മുണ്ടക്കെെ ഉരുള്‍പൊട്ടല്‍: സ്വന്തം നിലയിൽ അഞ്ച് വീടുകൾ വെച്ച് നൽകുമെന്ന് രമേശ് ചെന്നിത്തല
Uncategorized

മുണ്ടക്കെെ ഉരുള്‍പൊട്ടല്‍: സ്വന്തം നിലയിൽ അഞ്ച് വീടുകൾ വെച്ച് നൽകുമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: വയനാട് ദുരിത ബാധിതർക്ക് രാഹുൽ ഗാന്ധി പ്രഖ്യാപിച്ച 100 വീടുകളിൽ അഞ്ചെണ്ണം സ്വന്തം നിലയിൽ നിർമ്മിച്ചു നൽകുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രതിപക്ഷ നേതാവും ചില യുഡിഎഫ് എംഎൽഎമാരും ഇതേ ആഗ്രഹം പങ്കുവെച്ചിരുന്നു. എന്നാൽ വീട് വെക്കാനുള്ള സ്ഥലം നൽകുമോയെന്ന കാര്യത്തിൽ സർക്കാർ വ്യക്തത വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വയനാട് ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു മാസത്തെ ശമ്പളം നേരത്തെ തന്നെ രമേശ് ചെന്നിത്തല നൽകിയിരുന്നു. കേരളത്തെ കണ്ണീരിലാഴ്ത്തിയ വയനാട് ദുരന്ത ഭൂമിയിൽ നിന്നുള്ള തേങ്ങലുകൾ നമ്മെ എല്ലാവരെയും സങ്കടപ്പെടുത്തുന്ന കാര്യമാണ്. നാം ഓരോരുത്തരും നമ്മളാൽ കഴിയാവുന്ന സഹായങ്ങൾ നൽകി അവിടെയുള്ള നമ്മുടെ കൂടപിറപ്പുകളെയും, സഹോദരങ്ങളെയും ചേർത്തുപിടിക്കണം. ഈ ദുരന്തത്തെയും നമ്മൾ അതിജീവിക്കുമെന്നുമെന്നും രമേശ് ചെന്നിത്തല പറഞ്ഞിരുന്നു.

ദുരിതാശ്വാസ പുനരധിവാസ നടപടികൾക്കായി മണ്ഡലം കോൺഗ്രസ് കമ്മിറ്റികളിൽ നിന്ന് പണം സമാഹരിക്കാൻ കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി യോഗം തീരുമാനിച്ചു. പ്രതിപക്ഷ നേതാവിന്റെയും കെപിസിസി പ്രസിഡന്റിന്റെയും സംയുക്ത ബാങ്ക് അക്കൗണ്ടിലേക്കാണ് ഈ പണം എത്തിക്കേണ്ടത്. വിശദാംശങ്ങൾ പിന്നീട് പ്രഖ്യാപിക്കും.

Related posts

ഇസ്രയേലിൽ കോടികളുടെ ചിട്ടി തട്ടിപ്പ് നടത്തിയ തൃശൂർ സ്വദേശി അറസ്റ്റിൽ

Aswathi Kottiyoor

ഹജ്ജ്‌ ; 10,279 പേർ തിരിച്ചെത്തി : 
മടക്കയാത്ര നാളെ അവസാനിക്കും

Aswathi Kottiyoor

‘സുരേഷ് ഗോപിക്ക് കുറച്ച് വികാരം കൂടുതലാണ്, ബിജെപി പ്രോകോപിപ്പിച്ച് മുതലെടുക്കുകയാണ്’; മുകേഷ്

Aswathi Kottiyoor
WordPress Image Lightbox