September 19, 2024
  • Home
  • Uncategorized
  • ചാലിയാർ നീന്തിക്കടന്ന് തിരച്ചിലിൽ പങ്കെടുത്ത് നായ; മൃതദേഹം മണത്ത് കണ്ടെത്തി, അവസാനം എങ്ങോ മറഞ്ഞു’
Uncategorized

ചാലിയാർ നീന്തിക്കടന്ന് തിരച്ചിലിൽ പങ്കെടുത്ത് നായ; മൃതദേഹം മണത്ത് കണ്ടെത്തി, അവസാനം എങ്ങോ മറഞ്ഞു’


ചാലിയാർ പുഴ അതിസാഹസികമായി ഒറ്റയ്ക്ക് നീന്തിക്കടന്നാണ് നായ തിരച്ചിലിനായി ഉൾവനത്തിലെത്തിയത്. മണം പിടിച്ച് നടന്ന് അവസാനം അവൻ ഒരു മൃതദേഹം കണ്ടെത്തി. 18 വയസ് പ്രായമുള്ള പെൺകുട്ടിയുടെ മണ്ണിൽ പുതഞ്ഞ ശരീരഭാഗമാണ് നായ കണ്ടെത്തിയത്. അഗ്നി രക്ഷ സേനക്കൊപ്പം കിലോമിറ്ററോളം നായ തിരച്ചിൽ നടത്തി.

പിന്നീട് തിരിച്ചിലവസാനിപ്പിച്ചതിന് പിന്നാലെ ഫയർ ഫോഴ്സ് അംഗങ്ങൾ മടങ്ങിയപ്പോൾ പുഴമുറിച്ചുകടന്ന് നായയും എങ്ങോട്ടെന്നില്ലാതെ പോയി. കൃത്യമായ പരിശീലനം ലഭിച്ചതുപോലെയായിരുന്നു നായയുടെ പെരുമാറ്റങ്ങളെന്ന് അഗ്നിരക്ഷാ സേനാംഗങ്ങൾ പറയുന്നു. പുഴയ്ക്ക് അക്കരയുള്ള പ്രദേശത്തെ വളർത്തുനായയാണ് ഇതെന്നാണ് നിഗമനം.

Related posts

തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരിക്കെ കാര്‍ കത്തി; ഡ്രൈവര്‍ ഇറങ്ങിയോടി, വാഹനം നിന്നത് മറ്റൊരു കാറിലിടിച്ച്

Aswathi Kottiyoor

ചലച്ചിത്ര വികസന കോർപറേഷന്‍ ഡയറക്ടർ ബോർഡിൽനിന്ന് പാർവതി തിരുവോത്തിനെ നീക്കി

Aswathi Kottiyoor

ഇടതു ഭാഗത്ത് ക്ഷേത്രത്തിന്റെ പേര്, വലതു ഭാഗത്ത് മസ്ജിദിന്‍റെ പേര്, ക്ഷേത്രത്തിനും മസ്ജിദിനും കൂടി ഒരു കമാനം

Aswathi Kottiyoor
WordPress Image Lightbox