22.7 C
Iritty, IN
September 8, 2024
  • Home
  • Uncategorized
  • സ്വകാര്യ ബസിൽ നിന്ന് ടിക്കറ്റ്‌ മെഷീനും പണമടങ്ങിയ ബാഗും മോഷണം പോയി
Uncategorized

സ്വകാര്യ ബസിൽ നിന്ന് ടിക്കറ്റ്‌ മെഷീനും പണമടങ്ങിയ ബാഗും മോഷണം പോയി


ഇരിട്ടി: സ്വകാര്യ ബസിൽ നിന്ന് ടിക്കറ്റ്‌ മെഷീനും പണമടങ്ങിയ ബാഗും മോഷണം പോയി. ഇരിട്ടിയിൽ നിന്നും ചെറുപുഴയിലേക്ക് പോകുവാൻ സ്റ്റാൻ്റിൽ നിർത്തിയിട്ട ആനന്ദ് ബസിൽ ആണ് മോഷണം നടന്നത്. പുറകുവശത്തെ ഡോറിന് സമീപത്തെ സീറ്റിന് പുറകിൽ ടിക്കറ്റ് മെഷീനും പണമടങ്ങിയ ബാഗും വച്ച് കണ്ടക്ടർ പുറത്ത് പോയ സമയത്ത് ആയിരുന്നു മോഷണം. ബസ് ഇരിട്ടി പാലത്തിന് സമീപം എത്തിയപ്പോഴാണ് ടിക്കറ്റ് മെഷീൻ കാണാത്തത് കണ്ടക്ടറുടെ ശ്രദ്ധയിൽപ്പെട്ടത്. ഉടൻതന്നെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് പുറകുവശത്തെ സീറ്റിൽ ഇരുന്ന ആൾ മോഷണം നടത്തി ബസിൽ നിന്നും ഇറങ്ങി പോയ വിവരം മനസ്സിലായത്. തിങ്കളാഴ്ച രാവിലെ 11:30തോടെ ആയിരുന്നു സംഭവം. ബസ് ഉടമ ഇരിട്ടി പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്.

Related posts

ജീവിത ശൈലി രോഗനിര്‍ണ്ണയ ക്യാമ്പ്

Aswathi Kottiyoor

മന്ത്രി ആർ.ബിന്ദുവിന്റെ വസതിയിലേക്കുള്ള കെ.എസ്‌.യു മാർച്ചിൽ സംഘർഷം; പ്രവർത്തകർക്ക് പരുക്ക്

Aswathi Kottiyoor

താമരശ്ശേരിയില്‍ യുവതിയുൾപ്പെട്ട 20 അം​ഗ സംഘം വീടുകയറി ആക്രമിച്ചു; 4 പേർക്ക് പരിക്ക്; 7 പേർ കസ്റ്റഡിയിൽ

Aswathi Kottiyoor
WordPress Image Lightbox