24.5 C
Iritty, IN
November 28, 2023
  • Home
  • Uncategorized
  • തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരിക്കെ കാര്‍ കത്തി; ഡ്രൈവര്‍ ഇറങ്ങിയോടി, വാഹനം നിന്നത് മറ്റൊരു കാറിലിടിച്ച്
Uncategorized

തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരിക്കെ കാര്‍ കത്തി; ഡ്രൈവര്‍ ഇറങ്ങിയോടി, വാഹനം നിന്നത് മറ്റൊരു കാറിലിടിച്ച്

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തില്‍ ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ചു. അമ്പലമുക്കിലായിരുന്നു സംഭവം. മാരുതി ഒമ്നി കാറാണ് കത്തിയത്. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഫയര്‍ ഫോഴ്സ് സംഘം തീ നിയന്ത്രണ വിധേയമാക്കി.ഗ്യാസ് ഉപയോഗിച്ച് ഓടിയിരുന്ന ഓംനി കാറാണ് കത്തിയത്. വാഹനത്തിന് തീപിടിച്ച ഉടന്‍ തന്നെ ഡ്രൈവര്‍ ഇറങ്ങിയോടി. പിന്നെയും മുന്നോട്ട് നീങ്ങിയ വാഹനം മറ്റൊരു കാറില്‍ തട്ടിയാണ് നിന്നത്. തീ പിന്നീട് ഫയര്‍ ഫോഴ്സ് പൂര്‍ണമായി കെടുത്തുകയായിരുന്നു.ഒരാഴ്ച മുമ്പ് എറണാകുളത്തും ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചിരുന്നു. എറണാകുളം അങ്കമാലി ദേശീയപാതയിൽ ഇടപ്പള്ളി മേൽപ്പാലത്തിലായിരുന്നു അന്ന് തീപിടുത്തം. കാറിലുണ്ടായിരുന്ന രണ്ട് യാത്രക്കാർ ഓടിരക്ഷപ്പെട്ടതിനാൽ വലിയ അപായം ഒഴിവായി. രാത്രിയോടെയായിരുന്നു അന്നത്തെ സംഭവം നടന്നത്. വിവരമറിഞ്ഞ് ഫയർ ഫോഴ്സ് സ്ഥലത്തെത്തി തീയണച്ചു. കാർ ഭാഗികമായി കത്തിനശിച്ചു.

അപകടത്തെ തുടർന്ന് ആലുവ റൂട്ടിൽ വാഹന ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. ശരത്, ശശാങ്ക് എന്നീ യുവാക്കളാണ് കാറിലുണ്ടായിരുന്നത്. ഫോർഡ് ഫിയസ്റ്റ കാറായിരുന്നു ഇവർ ഓടിച്ചിരുന്നത്. യാത്രക്കിടെ ബോണറ്റിൽ നിന്ന് തീ ഉയരുന്നത് കണ്ടപ്പോൾ ശരതും ശശാങ്കും കാർ നിർത്തി ഇറങ്ങിയോടി. പിന്നാലെ കാറിന് തീപിടിക്കുകയായിരുന്നു. ഫയർ ഫോഴ്സ് എത്തിയപ്പോഴേക്കും കാറിന്റെ വലിയൊരു ഭാഗം പൂർണമായും കത്തിയിരുന്നു.

Related posts

പ്രവർത്തനം നിർത്തിയ ക്വാറിക്ക് സമീപം കാറും ഫോണും, ക്വാറിയിൽ തെരഞ്ഞപ്പോൾ കിട്ടിയത് 48 കാരന്‍റെ മൃതദേഹം

Aswathi Kottiyoor

ക്വാറികളുടെ ദൂരപരിധി: 150 മീറ്റർ കേരളത്തിൽ പ്രായോഗികമല്ലെന്ന് കെഎംജിവിടിസി റിപ്പോർട്ട്.*

Aswathi Kottiyoor

മുതിർന്ന ബി.ജെ.പി നേതാവ് പി.പി മുകുന്ദന്‍റെ സംസ്കാരം ഇന്ന് ;

Aswathi Kottiyoor
WordPress Image Lightbox