31.5 C
Iritty, IN
September 19, 2024
  • Home
  • Uncategorized
  • വയനാട് ദുരന്തം; കൊട്ടിയൂർ എസ്എൻഡിപി ശാഖായോഗം ചതയം ദിന ആഘോഷപരിപാടികൾക്ക് മാറ്റിവെച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽക്കാൻ തീരുമാനം
Uncategorized

വയനാട് ദുരന്തം; കൊട്ടിയൂർ എസ്എൻഡിപി ശാഖായോഗം ചതയം ദിന ആഘോഷപരിപാടികൾക്ക് മാറ്റിവെച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽക്കാൻ തീരുമാനം


കൊട്ടിയൂർ :വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ കൊട്ടിയൂർ എസ്എൻഡിപി ശാഖ യോഗത്തിൻ്റെ നേതൃത്വത്തിൽ ഈ വർഷം ആഘോഷിക്കാനിരുന്ന ചതയം ദിന പരിപാടികൾ ക്ഷേത്ര ചടങ്ങുകളിൽ ഒതുക്കാൻ തീരുമാനമായി. ആഘോഷ പരിപാടികൾക്ക് മാറ്റിവെച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാൻ തീരുമാനിച്ചതായി കൊട്ടിയൂർ എസ്എൻഡിപി ശാഖ യോഗം പ്രസിഡൻ്റ് പി തങ്കപ്പൻ മാസ്റ്റർ പറഞ്ഞു. കൊട്ടിയൂർ എസ്എൻഡിപി ശാഖ യോഗം വിളിച്ചു ചേർത്ത യോഗത്തിൽ ആണ് തീരുമാനം.

യോഗത്തിൽ ശാഖ യോഗം സെക്രട്ടറി സുനീഷ് തേമാങ്കുഴി, വൈസ് പ്രസിഡൻ്റ് പി ലാലു, ജി ജയരാജൻ, സി കെ വിനോദ്,വത്സ ചന്ദ്രൻ, വത്സ കൈപ്പാടം, കെ ആർ വിദ്യാനന്ദൻ, വസന്ത് എന്നിവർ പങ്കെടുത്തു.വയനാട് ഉരുൾപൊട്ടൽ ഉണ്ടായ സ്ഥലം സന്ദർശിക്കാൻ അനുവദം കിട്ടിയാൽ അവിടം സന്ദർശിക്കാനും യോഗത്തിൽ തീരുമാനം ആയി.

Related posts

എഐ ക്യാമറ; നിയമം പാലിക്കാന്‍ വിദ്യാര്‍ത്ഥികളും മാതാപിതാക്കളും ബാധ്യസ്ഥരാണെന്ന് മന്ത്രി വി ശിവന്‍കുട്ടി

Aswathi Kottiyoor

സംസ്ഥാനത്ത് കുതിച്ചുയർന്ന് ഇറച്ചി വില; ചിക്കനും ബീഫിനും ഒരാഴ്ച കൂടിയത് 40 രൂപ, വില വർധിപ്പിച്ച് ഹോട്ടലുകളും

Aswathi Kottiyoor

കാസർകോട്ടെ ടാറ്റ കൊവിഡ് ആശുപത്രിയുടെ കണ്ടെയ്നറുകൾ സൗജന്യമായി സർക്കാർ സ്ഥാപനങ്ങൾക്ക്; പുതിയ ആശുപത്രി നിർമിക്കും

Aswathi Kottiyoor
WordPress Image Lightbox