28.9 C
Iritty, IN
September 16, 2024
  • Home
  • Uncategorized
  • മാനന്തവാടി മട്ടന്നൂർ നാലുവരി പാത ;ഭൂമി സംബന്ധിച്ച ഇടപാടുകൾക്ക് തടസ്സമില്ലെന്ന് കളക്‌ടറുടെ റിപ്പോർട്ട്.
Uncategorized

മാനന്തവാടി മട്ടന്നൂർ നാലുവരി പാത ;ഭൂമി സംബന്ധിച്ച ഇടപാടുകൾക്ക് തടസ്സമില്ലെന്ന് കളക്‌ടറുടെ റിപ്പോർട്ട്.

കണ്ണൂർ:കണ്ണൂർ വിമാനത്താവളത്തിലേക്കുള്ള മാനന്തവാടി മട്ടന്നൂർ നാലുവരി പാത ഉൾപ്പെടെയുള്ള റോഡുകളുടെ പ്രാഥമിക വിജ്ഞാപനം ഇറങ്ങുന്നത് വരെ ഏറ്റെടുക്കുന്ന ഭൂമി സംബന്ധിച്ച ഇടപാടുകൾക്ക് തടസ്സമില്ലെന്ന് കളക്‌ടറുടെ റിപ്പോർട്ട്.

ഈ റിപ്പോർട്ടിന് അനുസരിച്ച് ഇതുമായി ബന്ധപ്പെട്ട പരാതികൾ ഇടപെടാൻ ആവില്ലെന്ന് മനുഷ്യാവകാശ കമ്മീഷൻ കമ്മീഷൻ അംഗം കെ ബൈജു നാഥാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഏറ്റെടുത്ത 6 റോഡുകളിൽ നാലുവരിപ്പാത കടന്നുപോകുന്ന പ്രദേശങ്ങളിൽ ഭൂമിയും കെട്ടിടങ്ങളും സ്ഥാപനങ്ങളും വിട്ടു നൽകുന്നവർക്ക് പുനരധിവാസം നൽകാൻ കഴിയാത്തത് ആയിരുന്നു പരാതി.

ഇത് സംബന്ധിച്ച കണ്ണൂർ ജില്ലാ കളക്ടറുടെ റിപ്പോർട്ട് മനുഷ്യാവകാശ കമ്മീഷൻ പരിഗണിച്ചു.2017 ഡിസംബർ മുപ്പതിനാണ് ആറ് റോഡുകൾ ഏറ്റെടുത്തുകൊണ്ട് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചത്.

2021 ൽ സ്പെഷ്യൽ തഹസിൽദാരെ നിയമിച്ചു. തുടർന്ന് കൈവശ ഭൂമിയിലും വീടുകളിലും അതിർത്തി കല്ലുകൾ സ്ഥാപിച്ചു. റോഡ് കടന്നുപോകുന്ന പ്രദേശങ്ങളിലെ സർവ്വേ നമ്പറുകൾ ഉൾപ്പെട്ട നോട്ടിഫിക്കേഷൻ പുറത്തുവന്നു.

ഇതോടെ വീട് വീട് നിർമ്മിക്കുന്നതിനൊ ഭൂമി കൈമാറ്റത്തിനോ കഴിയാത്ത അവസ്ഥയായി പ്രദേശവാസികൾക്ക്.ഇതോടെ ഈ പ്രശ്നം വകുപ്പുകളുടെ സംയുക്ത പരിശോധന വഴി പരിഹരിക്കണമെന്ന് ആവശ്യം ഉയർന്നു. ഇത് സംബന്ധിച്ചാണ് കളക്‌ടറുടെ റിപ്പോർട്ട്.

വിമാനത്താവള റോഡ് നിർമ്മാണത്തിന് ഭരണാനുമതിയായ ശേഷം വിവിധ ഘട്ടങ്ങളിലായി തുടർ നടപടിക്രമങ്ങൾ പൂർത്തിയാക്കി എന്നും 84. 09 ഹെക്ടർ ഭൂമി ഏറ്റെടുക്കുന്നതിന് റവന്യൂ വകുപ്പ് അംഗീകാരം 2022 ഡിസംബർ 19ന് ലഭിച്ചു എന്നും ഇതേ തുടർന്ന് വകുപ്പുകളുടെ സംയുക്ത പരിശോധന പുരോഗമിക്കുകയാണെന്നും കളക്ടറുടെ റിപ്പോർട്ടിൽ പറയുന്നു.

മാത്രമല്ല പ്രാഥമിക വിജ്ഞാപനം പുറപ്പെടുവിക്കുന്ന തീയതി വരെ ഭൂമി സംബന്ധിച്ച ഇടപാടുകൾക്ക് തടസ്സം ഇല്ലെന്നും കളക്ട‌ർ വ്യക്തമാക്കിയിരുന്നു. ഇതിനെതിരെയും ഉയർന്ന ആക്ഷേപം കൂടി പരിഗണിച്ചായിരുന്നു കമ്മീഷൻ തീരുമാനം

Related posts

കണയം ശ്രീ കുറുംബക്കാവിൽ എഴുന്നെള്ളിപ്പിനെത്തിയ ആന ഇടഞ്ഞോടി

Aswathi Kottiyoor

കാഞ്ഞിരപ്പള്ളി അമൽജ്യോതിയിലെ വിദ്യാർഥി ആത്മഹത്യ: ആവശ്യങ്ങൾ അംഗീകരിക്കും വരെ സമരമെന്ന് വിദ്യാർഥികൾ

Aswathi Kottiyoor

സ്വർണവിലയിൽ നേരിയ കുറവ്; ആശ്വാസത്തിൽ ഉപഭോക്താക്കൾ

Aswathi Kottiyoor
WordPress Image Lightbox