25.7 C
Iritty, IN
May 9, 2024
  • Home
  • Kerala
  • കാഞ്ഞിരപ്പള്ളി അമൽജ്യോതിയിലെ വിദ്യാർഥി ആത്മഹത്യ: ആവശ്യങ്ങൾ അംഗീകരിക്കും വരെ സമരമെന്ന് വിദ്യാർഥികൾ
Kerala Uncategorized

കാഞ്ഞിരപ്പള്ളി അമൽജ്യോതിയിലെ വിദ്യാർഥി ആത്മഹത്യ: ആവശ്യങ്ങൾ അംഗീകരിക്കും വരെ സമരമെന്ന് വിദ്യാർഥികൾ

കോട്ടയം: കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനീയറിങ് കോളജിലെ വിദ്യാർഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഇന്ന് വിദ്യാർഥികളുമായി തുടർ ചർച്ച നടത്തും. കോളജിലെ രണ്ടാം വർഷ വിദ്യാർഥി ശ്രദ്ധ സതീഷ് ആത്മഹത്യ ചെയ്ത സംഭവത്തിൽ ശക്തമായ പ്രതിഷേധമാണ് വിദ്യാർഥികൾ ഉയർത്തിയത്. ഇതോടെയാണ് മാനേജ്മെൻ്റ് ചർച്ചക്ക് തയ്യാറായത്.

വിദ്യാർഥികളുടെ ഒറ്റക്കെട്ടായ പ്രതിഷേധത്തിന് പിന്നാലെ അധ്യാപകരും വിദ്യാഥികളും നാല് മണിക്കൂർ നീണ്ട ചർച്ചയാണ് നടത്തിയത്. ചർച്ച അന്തമായി നീണ്ടത്തോടെ സ്ഥലം എം.എൽ.എയും സർക്കാർ ചീഫ് വിപ്പുമായ ഡോക്ടർ എൻ ജയരാജും കോളജിൽ എത്തി. ചർച്ചയിൽ പരിഹാരം ഉണ്ടായില്ലെങ്കിലും വിദ്യാർത്ഥികൾ മുന്നോട്ട് വെച്ച ചില കാര്യങ്ങൾ മാനേജ്മെൻ്റ് അംഗീകരിച്ചു. പ്രശ്ന പരിഹാരത്തിനായി ഇന്നും ചർച്ച തുടരുവാനാണ് തീരുമാനം.

തങ്ങളുടെ ആവശ്യങ്ങളിൽ അനുകൂല നിലപാട് മാനേജ്മെൻ്റിൻ്റെ ഭാഗത്ത് നിന്ന് ഉണ്ടായില്ലെങ്കിൽ സമരം തുടരാനാണ് വിദ്യാർഥികളുടെ തീരുമാനം. കോളജ് ലാബിൽ ഫോൺ ഉപയോഗിച്ചതിൻ്റെ പേരിൽ അധ്യാപകർ ശ്രദ്ധയുടെ ഫോൺ വാങ്ങി വെച്ചിരുന്നു. വീട്ടുകാരെ വിളിച്ച് കൊണ്ടുവരണമെന്നുമായിരുന്നു മാനേജ്മെൻ്റിൻ്റെ നിർദേശം. പരീക്ഷയിൽ പരാജയപ്പെട്ട വിവരം വീട്ടിൽ അറിയിക്കുമെന്നും അധ്യാപകർ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു കോളജ് ഹോസ്റ്റലിൽ ശ്രദ്ധയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്

Related posts

നവകേരളം പച്ചത്തുരുത്ത്: സംസ്ഥാന തല നടീൽ ഉദ്ഘാടനം ജൂൺ അഞ്ചിന്

Aswathi Kottiyoor

കുഞ്ഞുമായി 11-ാം നിലയിൽ നിന്ന് ചാടി ടെക്കി യുവതി; ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല, ദാരുണാന്ത്യം

Aswathi Kottiyoor

വയോജന സംരക്ഷണ കേന്ദ്രങ്ങൾ രജിസ്റ്റർ ചെയ്യണം

Aswathi Kottiyoor
WordPress Image Lightbox