പാലക്കാട്: കെഎസ്ആർടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ചു. പാലക്കാട് വടക്കഞ്ചേരിയിലാണ് അപകടം നടന്നത്. സംഭവത്തിൽ 20 പേർക്ക് പരിക്കേറ്റു. ഇന്ന് വൈകിട്ട് മൂന്ന് മണിയോടെയാണ് അപകടം നടന്നത്. പാലക്കാട് – വടക്കാഞ്ചേരി റൂട്ടിൽ സർവീസ് നടത്തുന്ന കർണൻ എന്ന സ്വകാര്യ ബസും കെഎസ്ആർടിസി ബസും തമ്മിലാണ് കൂട്ടിയിടിച്ചത്. പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ ആരുടെയും നില ഗുരുതരമല്ലെന്നാണ് വിവരം.