23.1 C
Iritty, IN
September 16, 2024
  • Home
  • Uncategorized
  • കളഞ്ഞു കിട്ടിയ സ്വർണാഭരണം ഉടമസ്ഥന് തിരികെ ഏൽപ്പിച്ചു
Uncategorized

കളഞ്ഞു കിട്ടിയ സ്വർണാഭരണം ഉടമസ്ഥന് തിരികെ ഏൽപ്പിച്ചു

.അടക്കാത്തോട് തലശ്ശേരി റൂട്ടിൽ സർവിസ് നടത്തുന്ന ജ്യോതിർമയി ബസ്സിൽ നിന്നും കണ്ടക്ടർ അഭിന് കളഞ്ഞ് കിട്ടിയ സ്വർണ്ണാഭരണം മറ്റ് ജീവനക്കാരായ ഷിനോജ്, ശ്രീനിഷ് എന്നിവർ ചേർന്ന്കേളകം പോലീസ് സ്റ്റേഷനിൽ ഏൽപ്പിക്കുകയും അന്വേഷണം നടത്തിയതിൽ ചാണപ്പാറ സ്വദേശി ആതിര. എസ്.നായരുടേതാണ് ആഭരണം എന്ന് മനസ്സിലാക്കി കേളകം പോലീസ് സ്റ്റേഷനിൽ വെച്ച് ആഭരണം തിരിച്ചറിയുകയും കേളകം പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ രാജു സി, അഭിൻ എന്നിവർ ചേർന്ന് ഉടമസ്ഥയെ ഏൽപിച്ചു. ബസ് ജീവനക്കാരെ കേളകം പോലീസ് അഭിനന്ദിച്ചു. ചടങ്ങിൽ കേളകം പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ. സജേഷ്. ജി.പി.ആർ.ഒ. പ്രശോഭ്. ഒ.കെ സീനിയർ സിവിൽ പോലീസ് ഓഫീസർ വിവേക്.കെ.ഷൈജിൻ എന്നിവർ സംബന്ധിച്ചു.

Related posts

നാല് വര്‍ഷ ബിരുദ കോഴ്‌സുകള്‍; അഡ്മിഷന്‍ നോട്ടിഫിക്കേഷന്‍ മെയ് 20 നുള്ളില്‍; മന്ത്രി ആര്‍ ബിന്ദു

Aswathi Kottiyoor

ഓണമിങ്ങെത്തി, പൂക്കളും പാകമായി വിളവെടുപ്പ് തുടങ്ങി, കണ്ണൂര്‍ ഒരു കൊട്ടയല്ല, ഒരു പൂക്കാലം നൽകിയെന്ന് മന്ത്രിയും

Aswathi Kottiyoor

പേരാവൂർ നിയോജക മണ്ഡലം കമ്മിറ്റി ഇരിട്ടിയിൽ സായാഹ്ന സംഗമം നടത്തി.

Aswathi Kottiyoor
WordPress Image Lightbox