22.9 C
Iritty, IN
September 10, 2024
  • Home
  • Uncategorized
  • വീണ്ടും കില്ലർ ഗെയിം? എറണാകുളത്ത് പതിനഞ്ചുകാരൻ്റെ ആത്മഹത്യക്ക് പിന്നിൽ ‘ഡെവിൾ’ ഗെയിമെന്ന് സംശയം; അന്വേഷണം
Uncategorized

വീണ്ടും കില്ലർ ഗെയിം? എറണാകുളത്ത് പതിനഞ്ചുകാരൻ്റെ ആത്മഹത്യക്ക് പിന്നിൽ ‘ഡെവിൾ’ ഗെയിമെന്ന് സംശയം; അന്വേഷണം

കൊച്ചി: എറണാകുളം ജില്ലയിലെ ചെങ്ങമനാട് 15 വയസുകാരൻ ജീവനൊടുക്കിയതിന് പിന്നിൽ ഓൺലൈൻ ഗെയിം എന്ന് സംശയം. പൊലീസ് അന്വേഷണം തുടങ്ങി. ചെങ്ങനാട് സ്വദേശിയായ 15കാരൻ ഇന്നലെ രാത്രിയാണ് വീട്ടിൽ തൂങ്ങിമരിച്ചത്. കിടപ്പുമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. മഴക്കോട്ട് കൊണ്ട് ശരീരമാകെ മൂടി കൈകളും കാലുകളും കെട്ടി വായ ടേപ്പ് കൊണ്ട് മൂടിയ നിലയിലായിരുന്നു മൃതദേഹം. ഓൺലൈൻ ഗെയിമിലെ ടാസ്കിൻ്റെ ഭാഗമായാണ് കുട്ടി തൂങ്ങിയതെന്ന് പൊലീസ് സംശയിക്കുന്നു. ഡെവിൾ എന്ന പേരിലുള്ള ഒരു ഗെയിം കുട്ടിയുടെ അമ്മയുടെ ഫോണിൽ നിന്ന് കണ്ടെത്തി. ഈ ഫോൺ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Related posts

മുൻ ഐ.എ.എസ് ഉദ്യോ​ഗസ്ഥൻ ഡോ. ക്രിസ്റ്റി ഫെർണാണ്ടസ് അന്തരിച്ചു

Aswathi Kottiyoor

ടിഎം കൃഷ്ണയ്ക്ക് മദ്രാസ് മ്യൂസിക് അക്കാദമി പുരസ്‌കാരം നല്‍കുന്നതിലെ പ്രതിഷേധം നേരിട്ട് ഏറ്റെടുത്ത് ബിജെപി

Aswathi Kottiyoor

രക്ഷാപ്രവര്‍ത്തകർക്ക് അതിവേഗം ഭക്ഷണം, ഹിറ്റാച്ചിയിലേക്കും ജെസിബിയിലേക്കുമുള്‍പ്പെടെ ഡ്രോണുകളില്‍ എത്തിക്കും

Aswathi Kottiyoor
WordPress Image Lightbox