23.8 C
Iritty, IN
September 28, 2024
  • Home
  • Uncategorized
  • ‘ആംബുലൻസ് പ്രവര്‍ത്തനത്തെ വരെ ബാധിക്കുന്നു’, കേന്ദ്ര വിഹിതം അനുവദിക്കണം, ആവശ്യവുമായി വീണ ജോര്‍ജിന്റെ കത്ത്
Uncategorized

‘ആംബുലൻസ് പ്രവര്‍ത്തനത്തെ വരെ ബാധിക്കുന്നു’, കേന്ദ്ര വിഹിതം അനുവദിക്കണം, ആവശ്യവുമായി വീണ ജോര്‍ജിന്റെ കത്ത്

തിരുവനന്തപുരം: വിവിധ വിഷയങ്ങൾ ഉന്നയിച്ച് കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രിയ്ക്ക് സംസ്ഥാന ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് കത്തെഴുതി. സംസ്ഥാനത്തെ എന്‍.എച്ച്.എമ്മിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി 2023-24 സാമ്പത്തിക വര്‍ഷം ലഭിക്കേണ്ടിയിരുന്ന 637 കോടിയുടെ ക്യാഷ് ഗ്രാന്റും നടപ്പ് സാമ്പത്തിക വര്‍ഷത്തെ ഒന്നാം ഗഡുവും അനുവദിച്ച് നല്‍കണമെന്ന് മന്ത്രി കത്തിൽ അഭ്യര്‍ത്ഥിച്ചു.

കേരളത്തിന് അര്‍ഹമായ കേന്ദ്ര വിഹിതം അനുവദിക്കാത്തതിനാല്‍ ആരോഗ്യ രംഗത്തെ പല വിഭാഗങ്ങളും ബുദ്ധിമുട്ട് നേരിടുന്നു. എമര്‍ജന്‍സി ആംബുലന്‍സ് സര്‍വീസ്, ബയോമെഡിക്കല്‍ ഉപകരണങ്ങള്‍, എന്‍എച്ച്എം ജീവനക്കാരുടെ ശമ്പളം, ആശാവര്‍ക്കര്‍മാരുടെ ഇന്‍സെന്റീവ്, പാലിയേറ്റീവ് കെയര്‍, ഡയാലിസിസ്, തുടങ്ങിയ വിവിധ വിഭാഗങ്ങളെ ഇത് ബാധിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ ഫണ്ടുപയോഗിച്ചാണ് നിലവില്‍ ഇവ പ്രവര്‍ത്തിച്ച് വരുന്നത്. അതിനാല്‍ എത്രയും വേഗം തുക അനുവദിക്കണമെന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചു.

Related posts

മാഹി ബൈപ്പാസിൽ നിന്ന് രണ്ട് പെൺകുട്ടികൾ പുഴയിലേക്ക് ചാടി

മൂവാറ്റുപുഴയിൽ ഒൻപത് പേരെ കടിച്ച നായയ്ക്ക് പേവിഷബാധ

Aswathi Kottiyoor

സുനിത കെജ്‌രിവാള്‍ സജീവ രാഷ്ട്രീയത്തിലേക്ക്? ചൈത്ര വാസവയുടെ പത്രികാ സമര്‍പ്പണത്തില്‍ പങ്കെടുക്കും

Aswathi Kottiyoor
WordPress Image Lightbox