24 C
Iritty, IN
September 28, 2024
  • Home
  • Uncategorized
  • പക്ഷിപ്പനി ഭീതിയിൽ ആലപ്പുഴ; വിശദപഠനത്തിന് വിദഗ്ധ സംഘം, പക്ഷികളെ കൊന്നൊടുക്കും
Uncategorized

പക്ഷിപ്പനി ഭീതിയിൽ ആലപ്പുഴ; വിശദപഠനത്തിന് വിദഗ്ധ സംഘം, പക്ഷികളെ കൊന്നൊടുക്കും

ആലപ്പുഴ: പക്ഷിപ്പനി വ്യാപനത്തെ തുടര്‍ന്ന് ആലപ്പുഴ ജില്ലയും സമീപ പ്രദേശങ്ങളും ഭീതിയില്‍. സർക്കാർ നിയോഗിച്ച വിദഗ്ധ സംഘം 27ന് എത്തും. രോഗബാധയെ കുറിച്ച് വിശ​ദമായി പഠിക്കാനാണ് സംഘം എത്തുന്നത്. രോഗബാധിത പ്രദേശങ്ങൾ സന്ദർശിച്ച് കർഷകരുമായി ചർച്ച നടത്തും. വിശദമായ പരിശോധനയ്ക്ക് ശേഷം രണ്ടാഴ്ചക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശം. പക്ഷിപ്പനി ബാധ കൂടുതൽ സ്ഥലങ്ങളിൽ കണ്ടെത്തിയതോടെയാണ് പഠനത്തിനായി സർക്കാർ വിദഗ്ധ സംഘത്തെ നിയോഗിച്ചത്.

ആലപ്പുഴ ജില്ലയിലെ 3 പഞ്ചായത്തുകളിലെ 34,033 പക്ഷികളെ കൊന്നൊടുക്കും. ചേന്നംപള്ളിപ്പുറം, തൈക്കാട്ടുശേരി, വയലാർ പഞ്ചായത്തുകളിലാണ് പക്ഷികളെ കൊന്നൊടുക്കുക. രോഗബാധ ഉണ്ടായ ചെങ്ങന്നൂർ സെൻട്രൽ ഹാച്ചറിയിലും ഇന്നും നാളെയുമായി പക്ഷികളെ കൊന്നൊടുക്കും.

Related posts

സ്വകാര്യ ബസിൽ നിന്ന് ടിക്കറ്റ്‌ മെഷീനും പണമടങ്ങിയ ബാഗും മോഷണം പോയി

Aswathi Kottiyoor

ശൂർപ്പണഖ’ പരാമർശത്തിൽ മോദിക്കെതിരെ മാനനഷ്ടക്കേസ് നൽകും, കോടതികളുടെ ‘വേഗത’ നോക്കട്ടെ: രേണുക

Aswathi Kottiyoor

ബോധവല്‍ക്കരണ സെമിനാര്‍ തിങ്കളാഴ്ച

Aswathi Kottiyoor
WordPress Image Lightbox