25.1 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • വോട്ട് ചെയ്താൽ വേറെയുമുണ്ട് നേട്ടം; പക്ഷേ സെൽഫി എടുത്ത് അയക്കണം, എല്ലാവരും വോട്ട് ചെയ്താൽ കോളേജിനും സമ്മാനം
Uncategorized

വോട്ട് ചെയ്താൽ വേറെയുമുണ്ട് നേട്ടം; പക്ഷേ സെൽഫി എടുത്ത് അയക്കണം, എല്ലാവരും വോട്ട് ചെയ്താൽ കോളേജിനും സമ്മാനം

ഇടുക്കി: ഇടുക്കി ജില്ലയിഷ വോട്ടർ പട്ടികയിൽ പേരുള്ള എല്ലാ വിദ്യാർത്ഥികളും വോട്ട് ചെയ്യുന്ന വിദ്യാഭ്യാസ സ്ഥാപനത്തിന് ജില്ലാ കളക്ടറുടെ സമ്മാനം. ഇതിന് പുറമെ ‘ഫസ്റ്റ് വോട്ട് ചലഞ്ചിന്റെ’ ഭാഗമായി കന്നിവോട്ട് ചെയ്ത ശേഷം അടിക്കുറിപ്പോടെ സെൽഫി എടുത്ത് അയച്ചാൽ, പത്ത്പേർക്ക് ജില്ലാ കലക്ടറുമായി സംവദിക്കാനും അവസരവുമുണ്ടാവും. പരമാധിപ്പേരെ വോട്ട് ചെയ്യിക്കാൻ ലക്ഷ്യമിട്ട് നടത്തിവരുന്ന പ്രവ‍ർത്തനങ്ങളുടെ ഭാഗമായാണ് ഈ അവസരങ്ങൾ. sveepidukki2024@gmail.comലേക്ക് സെൽഫികൾ അയക്കാം.

18 വയസിനും 19 വയസിനും ഇടയില്‍ പ്രായമുള്ള 18748 വോട്ടര്‍മാരുമാണ് മണ്ഡലത്തിലുള്ളത്. ഇവരെയെല്ലാം പോളിംഗ് ബൂത്തിലെത്തിക്കുകയാണ് ലക്ഷ്യം. തെരഞ്ഞെടുപ്പ് ബോധവത്കരണവും പങ്കാളിത്തവും ലക്ഷ്യമിട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അവതരിപ്പിക്കുന്ന സ്വീപ്പ് പദ്ധതി പ്രകാരമാണ് പരിപാടി. ഇതിന്റെ ഭാഗമായി ജില്ലയിലെ കോളേജുകളിൽ ഫസ്റ്റ് വോട്ട് ചലഞ്ച് നടത്തിയിരുന്നു. തുടർന്ന് 12366 വിദ്യാർത്ഥികളെ വോട്ടർ പട്ടികയിൽ പുതിയതായി ചേർക്കാൻ കഴിഞ്ഞതായി അധികൃതർ അറിയിച്ചു.

ഭിന്നശേഷിക്കാരെ തിരഞ്ഞെടുപ്പിൽ പങ്കാളികളാക്കാനുള്ള കാമ്പയിനും ആരംഭിച്ചിട്ടുണ്ട്. ആദിവാസി വിഭാഗത്തിന്റെ പ്രാതിനിധ്യം ഉറപ്പാക്കാനായി “നങ്ക വോട്ട്” എന്ന പേരിലുളള കാമ്പയിൻ ഇടമലക്കുടി, വള്ളക്കടവ് തുടങ്ങിയ സ്ഥലങ്ങളിൽ സംഘടിപ്പിക്കുകയും നിരവധി പുതിയ വോട്ടർമാരെ പട്ടികയിൽ ഉൾപ്പെടുത്താനും കഴിഞ്ഞു. ജില്ലയുടെ നല്ല ഭാവി മുൻനിർത്തി എല്ലാ വോട്ടർമാരും സമ്മതിദാന അവകാശം ശരിയായി വിനിയോഗിക്കണമെന്ന് ജില്ലാ കളക്ടർ ഷീബ ജോർജ്ജ് അഭ്യർത്ഥിച്ചു.

Related posts

കേരളത്തിൽ എൻഡിഎക്കുവേണ്ടി മത്സരിക്കുന്ന നാലിൽ ഒന്നും മുൻ യുഡിഎഫുകാര്‍.എന്ത് വിരോധാഭാസമെന്ന് പിണറായി വിജയന്‍

Aswathi Kottiyoor

ഒരുമ- 2024 പ്രാദേശിക പിറ്റിഎ സമാപന സമ്മേളനം സംഘടിപ്പിച്ചു.

Aswathi Kottiyoor

ഫോറസ്റ്റ് ഓഫീസിലെ കഞ്ചാവ് വളർത്തൽ കേസ് കെട്ടിച്ചമച്ചതോ? വനംവകുപ്പിന് സംശയം; റേഞ്ച് ഓഫീസറുടെ നടപടികളിൽ ദുരൂഹത

Aswathi Kottiyoor
WordPress Image Lightbox