• Home
  • Uncategorized
  • ഒരുമ- 2024 പ്രാദേശിക പിറ്റിഎ സമാപന സമ്മേളനം സംഘടിപ്പിച്ചു.
Uncategorized

ഒരുമ- 2024 പ്രാദേശിക പിറ്റിഎ സമാപന സമ്മേളനം സംഘടിപ്പിച്ചു.

അടയ്ക്കാത്തോട് സെൻ്റ് ജോസഫ്സ് ഹൈസ്ക്കൂളിൽ ഒരുമ- 2024 പ്രാദേശിക പിറ്റിഎ സമാപന സമ്മേളനം സംഘടിപ്പിച്ചു.
സ്കൂളിലെ കുട്ടികളുടെ വിവിധ പ്രദേശങ്ങളിൽ വെച്ച് രക്ഷിതാക്കളെയും കുട്ടികളെയും സംഘടിപ്പിച്ച് വിവിധ പ്രാദേശിക PTA കൾ സംഘടിപ്പിച്ചു.കുട്ടികളുടെ പഠന നിലവാരം, , ലഹരി വിമുക്ത നവകേരളം എന്ന വിഷയത്തെക്കുറിച്ച് രക്ഷിതാക്കൾക്ക് ബോധവത്ക്കരണം, രക്ഷിതാക്കളുടെ നിർദ്ദേശങ്ങൾ സ്വീകരിക്കുക, ഭാവി പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുക, തുടങ്ങിയ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് പ്രാദേശിക പി ടി എ സംഘടിപ്പിച്ചത്. കുട്ടികളുടെ പഠനാനുഭവങ്ങൾ, കലാപരിപാടികൾ എന്നിവയും പ്രാദേശിക PTA യുടെ പ്രത്യേകതകളാണ്. സമാപന സമ്മേളനത്തിൽ പിടി എ പ്രസിഡൻ്റ് ജിജി മുതുകാട്ടിൽ അധ്യക്ഷതവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മേരിക്കുട്ടി ജോൺസൺ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ ഷാജു പി എ വിഷയാവതരണം നടത്തി. ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ബിനു മാനുവൽ, ടോമി പുളിക്കക്കണ്ടത്തിൽ,
എം പിടിഎ പ്രസിഡൻ്റ് ജസ്റ്റീന വർഗ്ഗീസ് , റിജോയ് എം എം , ജോസ് സ്റ്റീഫൻ, റോസ്മേരി, റോസ് ജോമോൻ എന്നിവർ സംസാരിച്ചു.
വിവിധ പ്രദേശങ്ങളിൽ നടന്ന പ്രാദേശിക
പി ടി എ കളിൽ ഗ്രാമപഞ്ചായത്ത് മെമ്പർമാരായ തങ്കമ്മ മേലേക്കൂറ്റ്,ഷാൻ്റി സജി, സജീവൻ പാലുമ്മി, എന്നിവർ ഉദ്ഘാടനം നിർവഹിച്ചു. സോളി ജോസഫ്, ജോഷി ജോസഫ്, ജസീന്ത കെ വി , മഞ്ജുള എ, സിസ്റ്റർ ആൻമരിയ, സ്മിത ഇ കെ എന്നിവർ നേതൃത്വം വഹിച്ചു.

Related posts

ഗ്രാമങ്ങൾ മുങ്ങും, യുക്രെയ്നിൽ ഒതുങ്ങില്ല; ഡാം തകർത്തത് റഷ്യ’: നോവായി കഖോവ്ക

Aswathi Kottiyoor

പൊലീസ് വീട്ടില്‍ ഹാജരാക്കുന്നതിനിടെ വനിതാ മജിസ്ട്രേറ്റിനെ കത്തി കൊണ്ട് കുത്താന്‍ ശ്രമിച്ച് 15കാരന്‍

Aswathi Kottiyoor

ഗവ. സ്കൂളിൽ അധ്യാപകൻ തൂങ്ങിമരിച്ച നിലയിൽ; 3 പേജുള്ള ആത്മഹത്യാ കുറിപ്പ് കണ്ടെത്തി

Aswathi Kottiyoor
WordPress Image Lightbox