24 C
Iritty, IN
July 26, 2024
  • Home
  • Uncategorized
  • ഫോറസ്റ്റ് ഓഫീസിലെ കഞ്ചാവ് വളർത്തൽ കേസ് കെട്ടിച്ചമച്ചതോ? വനംവകുപ്പിന് സംശയം; റേഞ്ച് ഓഫീസറുടെ നടപടികളിൽ ദുരൂഹത
Uncategorized

ഫോറസ്റ്റ് ഓഫീസിലെ കഞ്ചാവ് വളർത്തൽ കേസ് കെട്ടിച്ചമച്ചതോ? വനംവകുപ്പിന് സംശയം; റേഞ്ച് ഓഫീസറുടെ നടപടികളിൽ ദുരൂഹത

കോട്ടയം :പ്ലാച്ചേരി ഫോറസ്റ്റ് സ്റ്റേഷനിൽ ജീവനക്കാർ കഞ്ചാവ് ചെടികൾ വളർത്തിയെന്ന റിപ്പോർട്ടിലും തുടർനടപടിയിലും റേഞ്ച് ഓഫീസർ ബി.ആർ.ജയന്റെ നടപടികളിൽ ദുരൂഹത സംശയിച്ച് വനം വകുപ്പ്. വനിതാ ജീവനക്കാർ ജയനെതിരെ നൽകിയ പരാതിക്ക് പ്രതികാരമായി കഞ്ചാവ് കേസ് കെട്ടിച്ചമച്ചതാണോ എന്നാണ് വനംവകുപ്പ് സംശയിക്കുന്നത്.

ജയന്റെ സ്ഥലം മാറ്റ ഉത്തരവ് പുറത്തിറങ്ങിയതിന് പിന്നാലെയാണ് കഞ്ചാവ് കൃഷി സംബന്ധിച്ച റിപ്പോർട്ട് നൽകിയതെന്ന് വനം വകുപ്പ് ഉന്നത ഉദ്യോഗസ്ഥർ പറയുന്നു. 40 ഉദ്യോഗസ്ഥർ ജോലി ചെയ്യുന്ന ഓഫീസിൽ കഞ്ചാവ് വളർത്തിയെന്ന വിശ്വസനീയമല്ലെന്നും ഇവർ ചൂണ്ടിക്കാട്ടുന്നത്.

കഞ്ചാവ് പരാതി റിപ്പോർട്ട് ചെയ്ത തീയതികളിലും പൊരുത്തക്കേടുണ്ട്. ഈ മാസം 16 തിയ്യതിയെന്ന ഡേറ്റ് വെച്ചാണ് ജയൻ റിപ്പോർട്ട് നൽകിയത്. ഈ മാസം 19 നാണ് ജയന് സ്ഥലം മാറ്റി ഉത്തരവ് വന്നത്. ഇതിന് ശേഷം 21 ാം തിയ്യതിയാണ് റിപ്പോർട്ട് ഉദ്യോഗസ്ഥർക്ക് 16 തിയ്യതിയുടെ ഡേറ്റിട്ട റിപ്പോർട്ട് നൽകുന്നത്.

Related posts

‘ഡിസിപി അടക്കമുള്ള ഉദ്യോഗസ്ഥർ പീഡിപ്പിച്ചു’, വനിതാ പൊലീസുകാരുടെ പേരിലുള്ള കത്ത് വെെറൽ; വ്യാജമെന്ന് പൊലീസ്

Aswathi Kottiyoor

ഇന്ന് ലോക ലഹരി വിരുദ്ധ ദിനം

Aswathi Kottiyoor

വീണ്ടും കെഎസ്ഇബിയുടെ വാഴവെട്ടൽ; അറിയിപ്പൊന്നും ലഭിച്ചില്ലെന്ന് കർഷകൻ; സംഭവം തൃശൂർ പുതുക്കാട് ‌

Aswathi Kottiyoor
WordPress Image Lightbox