23.8 C
Iritty, IN
September 28, 2024
  • Home
  • Uncategorized
  • കർഷക-തൊഴിലാളി യൂനിയനുകളുടെ ഭാരത് ബന്ദ് വെള്ളിയാഴ്ച
Uncategorized

കർഷക-തൊഴിലാളി യൂനിയനുകളുടെ ഭാരത് ബന്ദ് വെള്ളിയാഴ്ച

ന്യൂഡൽഹി: കേന്ദ്ര സർക്കാറിന്റെ വർഗീയ, കോർപറേറ്റ് അനുകൂല നിലപാടുകളിൽ പ്രതിഷേധിച്ചും മിനിമം താങ്ങുവില, മിനിമം വേതനം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചും കർഷക-തൊഴിലാളി യൂനിയനുകൾ പ്രഖ്യാപിച്ച ഭാരത് ബന്ദ് വെള്ളിയാഴ്ച.
രാവിലെ ആറുമുതൽ വൈകീട്ട് നാലുവരെയാണ് ബന്ദ്.വിവിധ വ്യാപാരി സംഘടനകളും വിള കയറ്റുമതി ചെയ്യുന്നവരുമടക്കം പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാ കടയുടമകളും സ്ഥാപനങ്ങൾ അടച്ചിടണമെന്ന് ഭാരതീയ കിസാൻ യൂനിയൻ നേതാവ് രാകേഷ് ടികായത്ത് അഭ്യർഥിച്ചു. കോർപറേറ്റ് അനുകൂല നയത്തിന് പകരം തൊഴിലാളി-കർഷക അനുകൂല, ജനപക്ഷ നയങ്ങൾക്കുവേണ്ടി നടക്കുന്ന സമരത്തിന് വിദ്യാർഥികൾ, യുവാക്കൾ, അധ്യാപകർ, സ്ത്രീകൾ തുടങ്ങിയവരുടെ പിന്തുണ സംയുക്ത വാർത്തകുറിപ്പിൽ സംഘടനകൾ അഭ്യർഥിച്ചു.

റെയിൽ, റോഡ് ഉപരോധിക്കുമെന്നും ജയിൽ നിറക്കൽ സമരം നടത്തുമെന്നും സംയുക്ത കിസാൻ മോർച്ചയും സംയുക്ത ട്രേഡ് യൂനിയനും ബന്ദ് പ്രഖ്യാപിച്ച് കഴിഞ്ഞമാസം അറിയിച്ചിരുന്നു.

Related posts

ഹരിയാന സംഘർഷം: കോൺഗ്രസ്‌ എം.എൽ.എ അറസ്റ്റിൽ

Aswathi Kottiyoor

മാലൂരിലെ നിപ പരിശോധന ഫലം നെഗറ്റീവ്

Aswathi Kottiyoor

അടയ്ക്കാത്തോട് ഗവ.യു.പി സ്കൂൾ വാർഷിക ആഘോഷവും യാത്രയയപ്പ് സമ്മേളനവും

Aswathi Kottiyoor
WordPress Image Lightbox