22.6 C
Iritty, IN
November 1, 2024
  • Home
  • kannur
  • കണ്ണൂർ വിമാനത്താവളത്തിന് പോയന്റ് ഓഫ് കാൾ പദവി
kannur

കണ്ണൂർ വിമാനത്താവളത്തിന് പോയന്റ് ഓഫ് കാൾ പദവി

ക​ണ്ണൂ​ർ: ക​ണ്ണൂ​ർ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ന്റെ പ്ര​തി​സ​ന്ധി പ​രി​ഹാ​ര​ത്തി​നാ​യി പോ​യ​ന്റ് ഓ​ഫ് കാ​ൾ പ​ദ​വി ല​ഭി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ വീ​ണ്ടും സ​ജീ​വ​മാ​യി. സെ​പ്റ്റം​ബ​ര്‍ ഏ​ഴി​ന് പാ​ര്‍ല​മെ​ന്‍റ് സ്ഥി​രം​സ​മി​തി അം​ഗ​ങ്ങ​ൾ വി​മാ​ന​ത്താ​വ​ളം സ​ന്ദ​ർ​ശി​ച്ച് ‘പോ​യ​ന്‍റ് ഓ​ഫ് കാ​ൾ’ പ​ദ​വി ല​ഭി​ക്കാ​ന്‍ അ​ര്‍ഹ​ത​യു​ണ്ടെ​ന്ന് വി​ല​യി​രു​ത്തി​യി​ട്ടു​ണ്ടെ​ന്നാ​ണ് നി​ഗ​മ​നം. ഇ​തു​സം​ബ​ന്ധി​ച്ച് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും കെ.​കെ. ശൈ​ല​ജ​യു​ടെ സ​ബ്മി​ഷ​നു മ​റു​പ​ടി ന​ൽ​കി.
സി​വി​ല്‍ ഏ​വി​യേ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട പാ​ര്‍ല​മെ​ന്റ​റി സ​മി​തി ചെ​യ​ര്‍മാ​ന്‍ വി. ​വി​ജ​യ്സാ​യ് റെ​ഡ്ഡി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് വി​മാ​ന​ത്താ​വ​ളം സ​ന്ദ​ർ​ശി​ച്ച​ത്. വി​ദേ​ശ വി​മാ​ന​ങ്ങ​ൾ​ക്ക് അ​നു​മ​തി ന​ൽ​കു​ന്ന പോ​യ​ന്റ് ഓ​ഫ് കാ​ൾ പ​ദ​വി ല​ഭി​ക്കാ​ത്ത​തും ഇ​ന്ത്യ​ൻ വി​മാ​ന​ക്ക​മ്പ​നി​ക​ളു​ടെ സ​ർ​വി​സു​ക​ൾ കു​റ​ഞ്ഞ​തും വി​മാ​ന​ത്താ​വ​ള​ത്തെ പ്ര​തി​സ​ന്ധി​യി​ലാ​ക്കു​ന്നു​ണ്ട്. ഇ​തു പ​രി​ഹ​രി​ച്ച് വി​മാ​ന​ത്താ​വ​ള​ത്തെ ലാ​ഭ​ക​ര​മാ​ക്കാ​ൻ ആ​വ​ശ്യ​മാ​യ നി​ർ​ദേ​ശ​ങ്ങ​ൾ സ​ർ​ക്കാ​റി​നു മു​ന്നി​ൽ സ​മ​ർ​പ്പി​ക്കു​മെ​ന്ന് സ​മി​തി ചെ​യ​ർ​മാ​ൻ വി. ​വി​ജ​യ്സാ​യ് റെ​ഡ്ഡി മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞി​രു​ന്നു. അ​തി​നി​ടെ​യാ​ണ് സ​മീ​പ​ഭാ​വി​യി​ല്‍ ക​ണ്ണൂ​ര്‍ എ​യ​ര്‍പോ​ര്‍ട്ടി​ന് ‘പോ​യി​ന്‍റ് ഓ​ഫ് കാ​ൾ’ ല​ഭി​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി മു​ഖ്യ​മ​ന്ത്രി​യും നി​യ​മ​സ​ഭ​യി​ൽ മ​റു​പ​ടി പ​റ​ഞ്ഞ​ത്.വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​ക്ക് വി​ജ​യ്സാ​യ് റെ​ഡ്ഡി​ക്കു പു​റ​മേ എം.​പി​മാ​രാ​യ കെ. ​മു​ര​ളീ​ധ​ര​ന്‍, എ.​എ. റ​ഹീം, രാ​ഹു​ല്‍ ക​സ്വാ​ന്‍, ഛെഡി ​പാ​സ്വാ​ന്‍, തി​റ​ത്ത് സി​ങ് റാ​വ​ത്ത്, രാ​ജീ​വ് പ്ര​താ​പ് റൂ​ഡി, സു​നി​ല്‍ബാ​ബു റാ​വു മെ​ന്തെ, കാം​ലേ​ഷ് പാ​സ്വാ​ന്‍, രാം​ദാ​സ് ച​ന്ദ്ര​ഭ​ഞ്ജി ത​ദാ​സ് എ​ന്നി​വ​രാ​ണ് നേ​തൃ​ത്വം ന​ൽ​കി​യി​രു​ന്ന​ത്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട സ​മ​ഗ്ര റി​പ്പോ​ർ​ട്ട് കേ​ന്ദ്ര​ത്തി​ന് കൈ​മാ​റും. എ​ന്നാ​ൽ പോ​യ​ന്റ് ഓ​ഫ് കാ​ൾ പ​ദ​വി ല​ഭി​ക്കു​ന്ന​തി​ന് അ​നു​കൂ​ല​മാ​യാ​ണ് റി​പ്പോ​ർ​ട്ട് ഉ​ള്ള​തെ​ന്നാ​ണ് നി​ഗ​മ​നം. എ​ന്നാ​ലും അ​ന്തി​മ തീ​രു​മാ​നം കേ​ന്ദ്ര​ത്തി​ന്റേ​താ​കും.
ക​ണ്ണൂ​ര്‍ ജി​ല്ല​ക്കും കാ​സ​ർ​കോ​ട്, വ​യ​നാ​ട്, കോ​ഴി​ക്കോ​ട് ജി​ല്ല​യു​ടെ ഭൂ​രി​ഭാ​ഗം പ്ര​ദേ​ശ​ങ്ങ​ള്‍ക്കും പ്ര​യോ​ജ​ന​ക​ര​മാ​യ ക​ണ്ണൂ​ര്‍ എ​യ​ര്‍പോ​ര്‍ട്ട് കൂ​ര്‍ഗ്, മൈ​സൂ​രു, മം​ഗ​ളൂ​രു എ​ന്നി​വി​ട​ങ്ങ​ളി​ലെ യാ​ത്ര​ക്കാ​രു​ടെ ബ​ദ​ല്‍ എ​യ​ര്‍പോ​ര്‍ട്ട് കൂ​ടി​യാ​ണ്. എ​യ​ര്‍പോ​ര്‍ട്ടി​ന് ‘പോ​യ​ന്‍റ് ഓ​ഫ് കാ​ൾ’ ല​ഭ്യ​മാ​കാ​ത്ത​ത് കാ​ര​ണം ഉ​ത്ത​ര മ​ല​ബാ​റി​ലെ ജ​ന​ങ്ങ​ളു​ടെ യാ​ത്രാ ആ​വ​ശ്യ​ങ്ങ​ള്‍ നി​റ​വേ​റ്റു​ന്ന​തി​നും ല​ഭ്യ​ത​യ​നു​സ​രി​ച്ചു​ള്ള ച​ര​ക്ക് നീ​ക്കം ന​ട​ത്തു​ന്ന​തി​നും സാ​ധ്യ​മാ​കു​ന്നി​ല്ല. വി​മാ​ന ക​മ്പ​നി​ക​ളു​ടെ എ​ണ്ണം കു​റ​വാ​യ​ത് കാ​ര​ണം ക​ണ്ണൂ​രി​ല്‍ നി​ന്നു​ള്ള ടി​ക്ക​റ്റ് നി​ര​ക്കും കൂ​ടു​ത​ലാ​ണ്. ഇ​തോ​ടെ​യാ​ണ് പോ​യ​ന്റ് ഓ​ഫ് കാ​ൾ പ​ദ​വി​ക്കാ​യി മു​റ​വി​ളി ഉ​യ​ർ​ന്ന​ത്.
ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​ധാ​ന​മ​ന്ത്രി​ക്കും കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി​ക്കും കെ. ​സു​ധാ​ക​ര​ൻ എം.​പി ക​ഴി​ഞ്ഞ ദി​വ​സം ക​ത്ത​യ​ച്ചി​രു​ന്നു. കൂ​ടാ​തെ ജി​ല്ല​യി​ലെ വി​വി​ധ സം​ഘ​ട​ന​ക​ൾ കേ​ന്ദ്ര​ത്തെ നേ​രി​ട്ട് ക​ണ്ട് പോ​യ​ന്റ് ഓ​ഫ് കാ​ൾ പ​ദ​വി ന​ൽ​ക​ണ​മെ​ന്ന ആ​വ​ശ്യം ഉ​ന്ന​യി​ക്കാ​ൻ ഇ​രി​ക്കു​ക​യാ​ണ്. അ​തി​നി​ടെ ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ പാ​ര്‍ല​മെ​ന്‍റ് സ​മി​തി സ​ന്ദ​ർ​ശ​നം ഏ​റെ ആ​ശ്വാ​സ​മാ​യാ​ണ് ഉ​ത്ത​ര​മ​ല​ബാ​റു​കാ​ർ കാ​ണു​ന്ന​ത്.

റ​ൺ​വേ വി​ക​സ​നം ഭൂ​മി​യേ​റ്റെ​ടു​ക്ക​ൽ ന​ട​പ​ടിവേ​ഗ​ത്തി​ലാ​ക്കും -മു​ഖ്യ​മ​ന്ത്രി
മ​ട്ട​ന്നൂ​ര്‍: ക​ണ്ണൂ​ര്‍ ര​വി​മാ​ന​ത്താ​വ​ളം റ​ണ്‍വേ വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കീ​ഴ​ല്ലൂ​ര്‍, കാ​നാ​ട് പ്ര​ദേ​ശ​ത്ത് ഏ​റ്റെ​ടു​ക്കാ​നു​ള്ള 99.32 ഹെ​ക്ട​ര്‍ ഭൂ​മി​യു​ടെ ഏ​റ്റെ​ടു​പ്പ് ന​ട​പ​ടി​ക​ള്‍ വേ​ഗ​ത്തി​ലാ​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. വി​മാ​ന​ത്താ​വ​ള വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പ​ട്ട കെ.​കെ. ശൈ​ല​ജ എം.​എ​ല്‍.​എ​യു​ടെ സ​ബ്മി​ഷ​ന് മ​റു​പ​ടി​യാ​യാ​ണ് മു​ഖ്യ​മ​ന്ത്രി സ​ഭ​യി​ല്‍ ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്.162 കു​ടും​ബ​ങ്ങ​ളെ ഈ ​പ്ര​ദേ​ശ​ത്ത് പു​ന​ര​ധി​വ​സി​പ്പി​ക്കേ​ണ്ട​ത്. പു​ന​ര​ധി​വാ​സ​ത്തി​നാ​യി 14.65 ഹെ​ക്ട​ര്‍ ഭൂ​മി ഏ​റ്റെ​ടു​ക്കു​ന്ന​തി​ന് 2021ല്‍ ​ന​വം​ബ​റി​ല്‍ വി​ജ്ഞ​പ​നം പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. ഏ​റ്റെ​ടു​ത്ത 60.36 ഹെ​ക്ട​ര്‍ ഭൂ​മി​യു​ടെ വി​ല​യാ​യി 200 കോ​ടി രൂ​പ അ​നു​വ​ദി​ക്കു​ക​യും 196 കോ​ടി രൂ​പ വി​ത​ര​ണം പൂ​ര്‍ത്തീ​ക​രി​ക്കു​ക​യും ചെ​യ്തെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

Related posts

ജില്ലയിലെ പാചകവാതക മേഖലയിലെ ചുമട്ട് തൊഴിലാളികള്‍ 22 മുതല്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്

Aswathi Kottiyoor

തലശേരി–മൈസൂരു റെയിൽപ്പാത: ഹെലിബോൺ സർവേ ഇന്നുമുതൽ

Aswathi Kottiyoor

കരുത്ത് വിളിച്ചോതി കണ്ണൂർ

Aswathi Kottiyoor
WordPress Image Lightbox