24.6 C
Iritty, IN
September 28, 2024
  • Home
  • Uncategorized
  • മേഘങ്ങള്‍മൂലം റേഡിയോകോളര്‍ പ്രവര്‍ത്തിക്കുന്നില്ല; മേഘമലയിലെ ജനവാസ കേന്ദ്രത്തിൽ അരിക്കൊമ്പൻ
Uncategorized

മേഘങ്ങള്‍മൂലം റേഡിയോകോളര്‍ പ്രവര്‍ത്തിക്കുന്നില്ല; മേഘമലയിലെ ജനവാസ കേന്ദ്രത്തിൽ അരിക്കൊമ്പൻ


കുമളി ∙ അരിക്കൊമ്പന്‍ എന്ന കാട്ടാന ഇന്നലെ രാത്രിയും ജനവാസമേഖലയിലിറങ്ങി. തമിഴ്നാട്ടിലെ മേഘമല ഹൈവേസ് ഡാമിനുസമീപം കൃഷി നശിപ്പിക്കാന്‍ ആന ശ്രമിച്ചു. തൊഴിലാളികളും വനപാലകരും ചേര്‍ന്ന് ആനയെ കാട്ടിലേയ്ക്ക് തുരത്തി. മഴമേഘങ്ങള്‍മൂലം റേഡിയോ കോളര്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് വനംവകുപ്പ് വ്യക്തമാക്കി. കഴിഞ്ഞ ദിവസം മേഘമലയിൽ തേയിലത്തോട്ടത്തിൽനിന്നു കാട്ടിലേക്ക് അരിക്കൊമ്പൻ നടന്നു പോകുന്ന വിഡിയോ ദൃശ്യം പുറത്തുവന്നിരുന്നു.

അരിക്കൊമ്പനെ പേടിച്ചു കഴിയുകയാണു തമിഴ്നാട് അതിർത്തിയിലെ ജനങ്ങളും വനം വകുപ്പും. തമിഴ്നാട് വനമേഖലയോടു ചേർന്ന്, ജനവാസമുള്ള സ്ഥലമാണു മേഘമല. ഈ പ്രദേശത്ത് രാത്രിയും പകലും നിരീക്ഷണത്തിനായി തമിഴ്നാട് വനംവകുപ്പ് 120 പേരടങ്ങുന്ന സംഘത്തെ നിയോഗിച്ചു. മേഘമല, ഇരവിങ്കലാർ, മണലാർ മേഖലകളിൽ രാത്രി യാത്ര ഒഴിവാക്കണമെന്നു മുന്നറിയിപ്പും നൽകി. തുറന്നുവിട്ട സ്ഥലത്തുനിന്ന് ആന ഇതിനകം 40 കിലോമീറ്ററിലേറെ സഞ്ചരിച്ചെന്നാണു കണക്ക്.

അരിക്കൊമ്പൻ വിലസി നടന്നിരുന്ന ചിന്നക്കനാലിലെ സാഹചര്യങ്ങൾക്കു സമാനമാണ് മേഘമലയിലേത്. വനാതിർത്തിയോടു ചേർന്ന് തേയിലത്തോട്ടം, ലയങ്ങൾ, തടാകം എന്നിവയ്ക്കു പുറമേ കാലാവസ്ഥയും ഏറെക്കുറെ സമാനമാണ്. ഈ ഭാഗത്തെ വനത്തിൽനിന്നു പുറത്തിറങ്ങിയാൽ ആനയ്ക്ക് തേയിലത്തോട്ടങ്ങളിലെത്താം. ഇവിടെ ജനസാന്ദ്രത കൂടുതലാണ്. അതേസമയം, ഇരവിങ്കലാറിൽ അരിക്കൊമ്പൻ ഒരു വീടിന്റെ വാതിലുകൾ തകർത്തെന്നതു വ്യാജവാർത്തയാണെന്നു തമിഴ്നാട് വനം വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു.

Related posts

നീരജിനെ പിന്നിലാക്കി ജാവലിന്‍ സ്വര്‍ണം നേടിയ പാക് താരം അര്‍ഷാദ് നദീമിന് ഭാര്യ പിതാവിന്‍റെ സമ്മാനം എരുമ

Aswathi Kottiyoor

വീണ ജോർജിൻ്റെ ഭർത്താവിനെതിരെയുള്ള ആരോപണം: ഭൂമി കയ്യേറിയത് കോൺഗ്രസ്, സ്ഥലം അളക്കാൻ ആവശ്യപ്പെടും; കെപി ഉദയഭാനു

Aswathi Kottiyoor

സീസണിലെ ആദ്യ തോല്‍വിക്ക് പിന്നാലെ സഞ്ജുവിന് ബിസിസിഐയുടെ ഇരുട്ടടി; വന്‍ പിഴ

Aswathi Kottiyoor
WordPress Image Lightbox