24.5 C
Iritty, IN
June 30, 2024
  • Home
  • kannur
  • ജീവാമൃതം പദ്ധതി:പക്ഷികൾക്ക് കുടിനീരൊരുക്കി എൻ എസ് എസ് വളണ്ടിയർമാർ
kannur

ജീവാമൃതം പദ്ധതി:പക്ഷികൾക്ക് കുടിനീരൊരുക്കി എൻ എസ് എസ് വളണ്ടിയർമാർ

ഇരിട്ടി: ജലാശയങ്ങളും ജലസ്രോതസ്സുകളും വറ്റിവരണ്ട് കുടിനീരിനായി അലയുന്ന പക്ഷിക്കൂട്ടങ്ങൾക്ക് കുടിനീരൊരുക്കി ജീവാമൃതം പദ്ധതിയുമായിഇരിട്ടി ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് വളന്റിയർമാർ. കരുതൽ സഹജീവികൾക്കും എന്ന സന്ദേശവുമായി തുടക്കം കുറിച്ച സ്കൂൾ അങ്കണത്തിലും സമീപത്തെ ചെറു പട്ടണങ്ങളിലും നാട്ടിൻ പുറങ്ങളിലുമുള്ള മരച്ചില്ലയിലും മതിലിലും സമീപത്തെ ആൾപ്പാർപ്പില്ലാത്ത ഇടങ്ങളിലുമായി പക്ഷികൾക്കായി ചെറുമൺ പത്രങ്ങളിൽ കുടിനീരൊഴിച്ചു നൽകുന്ന ‘ജീവാമൃതം പദ്ധതി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബിനോയ് കുര്യൻ ഉദ്ഘാടനം ചെയ്തു. പി. ടി.എ പ്രസിഡണ്ട് സന്തോഷ് കോയിറ്റി അധ്യക്ഷനായി
പ്രിൻസിപ്പാൾ കെ. ഇ .ശ്രീജ മുഖ്യ പ്രഭാഷണം നടത്തി. എൻ എസ് എസ് പ്രോഗ്രാം ഓഫിസർ ഇ.പി.അനീഷ് പദ്ധതി വിശദീകരിച്ചു. സ്റ്റാഫ് സെക്രട്ടറി കെ.വി.സുജേഷ് ബാബു, എൻ എസ് എസ് ലീഡർആൻട്രീസ എന്നിവർ സംസാരിച്ചു.
ഇരിട്ടി ഹയർ സെക്കണ്ടറി സ്കൂൾ ജീവാമൃതം പദ്ധതി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബിനോയ് കുര്യൻ ഉദ്ഘാടനം ചെയ്യുന്നു

Related posts

കണ്ണൂരിൽ മാവോയിസ്റ്റ്‌ നേതാവ്‌ പിടിയിൽ.

Aswathi Kottiyoor

ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന

Aswathi Kottiyoor

ഗാന്ധിജിയെ പോലെ രാജ്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ച ധീരയാണ് കസ്തൂർബ : ഐത്തിയൂർ സുരേന്ദ്രൻ

Aswathi Kottiyoor
WordPress Image Lightbox