25.6 C
Iritty, IN
December 3, 2023
  • Home
  • Kerala
  • *ഫോക് ലോർ അക്കാദമി അവാര്‍ഡ് ദാനം 25ന് കണ്ണൂരില്‍*
Kerala

*ഫോക് ലോർ അക്കാദമി അവാര്‍ഡ് ദാനം 25ന് കണ്ണൂരില്‍*

കണ്ണൂർ:-കേരള ഫോക് ലോർ അക്കാദമിയുടെ 2021ലെ അവാര്‍ഡ് ദാനം ഫെബ്രുവരി 25ന് കണ്ണൂര്‍ ചിറക്കലിലെ അക്കാദമി ആസ്ഥാനത്ത് നടക്കും. രാവിലെ 10 മണിക്ക് നടക്കുന്ന ചടങ്ങില്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനവും അവാര്‍ഡ് ദാനവും നടത്തും.

നാടന്‍ കലാരംഗത്ത് സജീവമായ 141 പേര്‍ക്കാണ് അവാര്‍ഡ് സമ്മാനിക്കുന്നത്.
ചടങ്ങില്‍ കെ വി സുമേഷ് എം എല്‍ എ അധ്യക്ഷനാവും. ഡോ. വി ശിവദാസന്‍ എംപി മുഖ്യപ്രഭാഷണം നടത്തും. പത്മശ്രീ ജേതാക്കളായ എസ് ആര്‍ ഡി പ്രസാദ്, ചെറുവയല്‍ രാമന്‍ എന്നിവര്‍ മുഖ്യാതിഥികളാവും. അക്കാദമി ചെയര്‍മാന്‍ ഒ എസ് ഉണ്ണികൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ, ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍, സാംസ്‌കാരിക വകുപ്പ് അഡീഷണല്‍ സെക്രട്ടറി കെ ജനാര്‍ദനന്‍, മുന്‍ എം എല്‍ എമാരായ എം വി ജയരാജന്‍, കെ വി കുഞ്ഞിരാമന്‍, ടി വി രാജേഷ് എന്നിവര്‍ വിശിഷ്ടാതിഥികളാവും

Related posts

ജി​എ​സ്ടി​യി​ൽ ഓ​ൺ​ലൈ​ൻ ഭ​ക്ഷ​ണ​വും, വി​ല​യേ​റും; കാ​ൻ​സ​ർ മ​രു​ന്ന് വി​ല കു​റ​യും

Aswathi Kottiyoor

കാലവര്‍ഷമെത്തുന്നു;ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

Aswathi Kottiyoor

പ്ലസ് വൺ ഏകജാലക പ്രവേശനത്തിന്റെ ഒന്നാം അലോട്മെന്റ് വന്നു.

Aswathi Kottiyoor
WordPress Image Lightbox