27.8 C
Iritty, IN
July 7, 2024
  • Home
  • kannur
  • കേന്ദ്ര, സംസ്ഥാന ഡിഎ 4% കൂടും; സംസ്ഥാനത്ത് 2 വർഷമായി ഡിഎ വർധന കുടിശിക.
kannur

കേന്ദ്ര, സംസ്ഥാന ഡിഎ 4% കൂടും; സംസ്ഥാനത്ത് 2 വർഷമായി ഡിഎ വർധന കുടിശിക.


കോഴിക്കോട് ∙ കേന്ദ്ര, സംസ്ഥാന സർക്കാർ ജീവനക്കാർക്ക് ഈ വർഷം ജനുവരി മുതൽ ജൂൺ വരെ ബാധകമായ ക്ഷാമബത്തയിൽ (ഡിഎ) 4% വർധന വരും. ഡിഎ കണക്കാക്കുന്നതിനു മാനദണ്ഡമായ ദേശീയ ഉപഭോക്തൃ വില സൂചികയുടെ വാർഷിക ശരാശരി 361.75 പോയിന്റിൽ നിന്ന് 372.25 പോയിന്റ് ആയി ഉയർന്നതിനാലാണിത്. ഇതോടെ കേന്ദ്ര ഡിഎ 42% ആയും സംസ്ഥാന ജീവനക്കാരുടേത് 22 ശതമാനമായും ഉയരും.കേന്ദ്ര ജീവനക്കാർക്ക് കഴിഞ്ഞ ഡിസംബർ വരെ ബാധകമായിരുന്ന 38 ശതമാനം ഡിഎ പൂർണമായി ലഭിക്കുന്നുണ്ടെങ്കിലും സംസ്ഥാന ജീവനക്കാർക്ക് 2 വർഷമായി ഡിഎ വർധന അനുവദിച്ചിട്ടില്ല. 7% ഡിഎ മാത്രമാണ് നിലവിൽ ലഭിക്കുന്നത്. 2021 ജനുവരി മുതൽ ഇക്കഴിഞ്ഞ ഡിസംബർ വരെയായി ലഭിക്കാനുള്ള 4 ഗഡു ഡിഎ (2%, 3%, 3%, 3%) കുടിശികയാണ്. പുതിയ വർധനകൂടിയാകുമ്പോൾ കിട്ടാനുള്ള ഡിഎ കുടിശിക 15 ശതമാനമായി ഉയരും.

കേന്ദ്ര സർക്കാർ പുതിയ 4% വർധന അടുത്ത മാസം പ്രഖ്യാപിച്ചേക്കും. സംസ്ഥാന ജീവനക്കാർക്ക് എപ്പോൾ ലഭിക്കുമെന്ന് സൂചനയൊന്നുമില്ല. നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപ് ശമ്പളപരിഷ്കരണം നടപ്പാക്കിയപ്പോൾ ലഭിച്ച ഡിഎ അല്ലാതെ പുതിയ സർക്കാർ അധികാരമേറ്റശേഷം ഡിഎ വർധന അനുവദിച്ചിട്ടില്ല.

Related posts

ക്രഷർ ക്വാറി സമരം പിൻവലിച്ചു

ആ​ധു​നി​ക ക്ഷ​യ​രോ​ഗ നി​ര്‍​ണ​യ ടെ​സ്റ്റിം​ഗ്

Aswathi Kottiyoor

സി ​വി​ജി​ല്‍ ആ​പ്പ് റെ​ഡി: ച​ട്ട​ലം​ഘ​ന​ങ്ങ​ള്‍ അ​റി​യി​ക്കാം

Aswathi Kottiyoor
WordPress Image Lightbox