24.5 C
Iritty, IN
October 5, 2024
  • Home
  • kannur
  • ഫാം ടൂറിസം ; ജില്ലാ കലക്ടർ അടക്കാത്തോട് മേഖല സന്ദർശിച്ചു
kannur

ഫാം ടൂറിസം ; ജില്ലാ കലക്ടർ അടക്കാത്തോട് മേഖല സന്ദർശിച്ചു

കേളകം പഞ്ചായത്തിൽ ഫാം ടൂറിസത്തിന് അനന്ത സാധ്യതകളാണുള്ളതെന്ന് സാധ്യതാ പഠനം നടത്തിയ വിദഗ്ദ സംഘം മുൻപ് കണ്ടെത്തിയിരുന്നു. മലകളും, പുഴകളും, പൂവനങ്ങളും അതിർത്തി പങ്കിടുന്ന കേളകത്തെ കാർഷിക മേഖലയുടെ സാധ്യതകൾ കൂടി കൂട്ടിച്ചേർത്താണ് ഫാം ടൂറിസം നടപ്പാക്കുക.തിരഞ്ഞെടുക്കപ്പെട്ട കർഷകരുടെ വൈവിധ്യമാർന്ന കൃഷിയിടങ്ങൾ,വളർത്തുമൃഗങ്ങൾ, വളർത്തു പക്ഷികൾ, വളർത്തു മത്സ്യങ്ങൾ,ഫാം ഹൗസ് ഉത്പന്നങ്ങൾ, കൂടാതെ മലകൾ, വ്യൂ പോയിൻറ്, ട്രക്കിംഗ്, പുഴകൾ, പുഴയോരം, സ്വിമ്മിംഗ്, ബോട്ടിംഗ് വനമേഖല,യോഗ,കളരി,കൂടാതെ കല സാംസ്കാരിക പരിപാടികൾ, ആദിവാസി കലാരൂപങ്ങൾ എന്നിവ കോർത്തിണക്കിയുള്ള പദ്ധതികളാണ് ലക്ഷ്യമിടുന്നത്.ഹരിത കേരളം മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ഇ. കെ.സോമശേഖരൻ, പി.എം. രമണൻ, കൃഷി ഓഫീസർ കെ.ജി.സുനിൽ, ഇ.എസ്. സത്യൻ ജനപ്രപതിനിധികൾ എന്നിവർ സംസാരിച്ചു.

Related posts

നിപ: പെട്ടെന്നുള്ള ഇടപെടല്‍ ആവശ്യമെന്ന് മുന്‍ ആരോഗ്യ മന്ത്രി കെ കെ ശൈലജ, സമ്ബര്‍ക്കത്തിലുണ്ടായിരുന്നവരെ കണ്ടെത്തുകയാണ് പ്രധാനം

Aswathi Kottiyoor

പഴശ്ശി ഡാം ഗാർഡൻ സംരംഭകത്വ ബോധവൽക്കരണ പരിശീലന പരിപാടി നടത്തി

Aswathi Kottiyoor

തേ​നീ​ച്ച വ​ള​ര്‍​ത്ത​ല്‍ പ​രി​ശീ​ല​നം

Aswathi Kottiyoor
WordPress Image Lightbox