25.1 C
Iritty, IN
July 7, 2024
  • Home
  • kannur
  • കണ്ണൂരിൽ വെള്ളവും ഭക്ഷണവുമില്ലാതെ അനാഥരായി ഉപേക്ഷിക്കപ്പെട്ട നിലയിൽ പതിമൂന്നു പേർഷ്യൻ പൂച്ചകൾ
kannur

കണ്ണൂരിൽ വെള്ളവും ഭക്ഷണവുമില്ലാതെ അനാഥരായി ഉപേക്ഷിക്കപ്പെട്ട നിലയിൽ പതിമൂന്നു പേർഷ്യൻ പൂച്ചകൾ

കണ്ണൂർ: പയ്യാവൂരിൽ പേര്‍ഷ്യന്‍ ഇനത്തിൽ പെട്ട പൂച്ചകളെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. വെള്ളമോ ഭക്ഷണമോ കിട്ടാതെ വൃത്തിഹീനമായ സാഹചര്യത്തിലാണ് ഇവയെ കണ്ടെത്തിയത്. പയ്യാവൂര്‍ പൊന്നും പറമ്പില്‍ സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ ആണ് പതിമൂന്നോളം പൂച്ചകളെ അവശനിലയില്‍ കണ്ടെത്തിയത്. മാസങ്ങള്‍ക്ക് മുന്‍പ് വില്‍പ്പനക്കായി കൊണ്ടുവന്ന പേര്‍ഷ്യന്‍ പൂച്ചകളെ വില്‍പ്പന നടക്കാത്തതിനെ തുടര്‍ന്ന് ഉപേക്ഷിക്കുകയായിരുന്നു എന്ന് കരുതുന്നു.

പൈസക്കരി വെറ്റനറി ഡിസ്പന്‍സറിയിലെ അറ്റണ്ടര്‍ വിദ്യയാണ് പൂച്ചകളെ അവശനിലയില്‍ കണ്ടെത്തിയത്ത്. ഭക്ഷണം കൊടുക്കാതെയും കൂട് വൃത്തിയാക്കാതെയും ഇരുന്നതോടെ ഇവയ്ക്ക് പല അസുഖങ്ങളും പിടിപെട്ടു. മിക്ക പൂച്ചകൾക്കും ഫംഗസ് ബാധ പിടിപെട്ടിട്ടുണ്ട്. വിദ്യയുടെ അനുയോചിത ഇടപെടല്‍ മൂലം മൃഗ സംരക്ഷകരുടെ സംഘടന പൂച്ചകളെ ഏറ്റെടുത്ത് അവയ്ക്ക് ആവശ്യമായ ചികിത്സ നല്‍കി സംരക്ഷിക്കും.

പിന്നീട് ഇവയെ നല്ല രീതിയില്‍ വളര്‍ത്താന്‍ താത്പര്യം ഉള്ള മൃഗസ്‌നേഹികള്‍ക്ക് നല്‍കാനാണ് തീരുമാനിച്ചിരിക്കുന്നത്. ആനിമോ റെസ്‌ക്യു ഗ്രൂപ്പ് പൂച്ചകളെ ഏറ്റെടുക്കാന്‍ മുന്നോട്ടു വന്നിട്ടുണ്ട്. എല്ലാ ദിവസവും പൂച്ചകളുടെ സ്ഥിതി നിരീക്ഷിക്കുമെന്ന് വെറ്ററിനറി ഡിസ്പെൻസറി അധികൃതർ പറഞ്ഞു.

Related posts

സി.ഐ.യുടെ യൂനിഫോമിൽ വാഹന പരിശോധന നടത്തുന്ന യുവാവ് അറസ്റ്റിൽ

Aswathi Kottiyoor

പറശ്ശിനിയിൽ വാട്ടർ ടാക്‌സി ഇന്ന്‌ തുടങ്ങും

Aswathi Kottiyoor

ആ​റ​ളം ആ​ദി​വാ​സി കാ​ർ​ഷി​ക ഉ​ത്പന്ന വി​പ​ണ​നകേ​ന്ദ്രം തു​റ​ന്നു

Aswathi Kottiyoor
WordPress Image Lightbox