25.9 C
Iritty, IN
July 7, 2024
  • Home
  • kannur
  • സ്വന്തമായി വീടുണ്ടായിട്ടും വാടകവീട്ടിൽ ; സഹായമഭ്യർഥിച്ച് അധ്യാപകന്റെ കുറിപ്പ്
kannur Kerala

സ്വന്തമായി വീടുണ്ടായിട്ടും വാടകവീട്ടിൽ ; സഹായമഭ്യർഥിച്ച് അധ്യാപകന്റെ കുറിപ്പ്


പേരാവൂർ: ഇക്കഴിഞ്ഞ പേമാരിയിൽ സംരക്ഷണ ഭിത്തി തകർന്ന് വീട് അപകടാവസ്ഥയിലായ അധ്യാപകൻ
സാമ്പത്തിക സഹായമഭ്യർഥിച്ച് സമൂഹമാധ്യമത്തിലിട്ട കുറിപ്പ് വൈറലായി.മുൻ പാരലൽ കോളേജ് അധ്യാപകനും ഇപ്പോൾ പെട്രോൾ പമ്പ് ജീവനക്കാരനുമായ പേരാവൂർ കുനിത്തലമുക്കിലെ പി.രാജനാണ് പേര് മാഷാണെങ്കിലും വീട് താമസയോഗ്യമാക്കാൻ സാമ്പത്തിക വിഷമമുണ്ട്,സഹായിക്കണം എന്ന അഭ്യർഥനയുമായി ഫേസ്ബുക്കിൽ കുറിപ്പിട്ടത്.
രാജന്റെ വീടിന്റെ സംരക്ഷണ ഭിത്തി ആഗസ്തിലുണ്ടായ പേമാരിയിൽ പൂർണമായും
ഇടിഞ്ഞുവീണിരുന്നു.സംരക്ഷണഭിത്തി തകർന്നതോടെ വീട് ഏതു നേരവും തകരാവുന്ന അവസ്ഥയിലുമായി.മഴ കനത്തതോടെ നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും അഭ്യർഥന മാനിച്ച് അന്ന് തന്നെ കുടുംബത്തെയും കൂട്ടി വാടക വീട്ടിലേക്ക് മാറി.മാസം നാലായിരം രൂപ വാടക നല്കണം.
രണ്ട് മക്കളുടെ വിദ്യാഭ്യാസവും വീട്ടുചിലവും വീട്ടുവാടകയും തുച്ഛമായ ദിവസവേതനത്തിന് ജോലി ചെയ്യുന്ന രാജനെ സാമ്പത്തികമായി അലട്ടാൻ തുടങ്ങി.ഇതോടെയാണ് സമൂഹത്തിന് മുന്നിൽ സഹായമഭ്യർഥിച്ച് രാജൻ കുറിപ്പിട്ടത്.ഏകദേശം അഞ്ച് ലക്ഷത്തോളം രൂപയെങ്കിലും ലഭിച്ചാൽ ഇദ്ദേഹത്തിന്റെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടും.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
“പ്രിയ സുഹൃത്തുക്കളെ കഴിഞ്ഞ ഓഗസ്റ്റ്
രണ്ടിന് എന്റെ വീടിന്റെ പുറകുവശത്തെ
സംരക്ഷണ മതിൽ ഇടിഞ്ഞു താണ് വീട്

താമസിക്കാൻ പറ്റാത്ത വിധമായിരിക്കുന്നു.പേരാവൂർ തെരുവിൽ താത്കാലിക വസതിയിലാണ് ഇപ്പോൾ ഞാനും കുടുംബവും കഴിയുന്നത്.പേര് മാഷ് എന്നാണെകിലും ദിവസവേതന അടിസ്ഥാനത്തിൽ പെട്രോൾ പമ്പിൽ ജോലി ചെയ്യുന്ന എനിക്ക് മതിൽ പൂർവസ്ഥിതിയിൽ ആക്കി വീട് താമസയോഗ്യമാക്കി തീർക്കാൻ സാമ്പത്തിക വിഷമമുണ്ട്.അതിനാൽ പലതുള്ളി പെരുവെള്ളം എന്ന വാക്യത്തെ അനുസ്മരിച്ച് എത്ര ചെറിയ തുകയാണെകിലും തന്ന് സഹായിക്കാ അപേക്ഷിക്കുന്നു.എന്റെ അക്കൗണ്ട്
നമ്പർ: 40579101003934,ഗ്രാമീൺ ബാങ്ക്,പേരാവൂർ,IFSC KLGB0040579.ഗൂഗിൾ Gol. 9961241184.
വേറെ വഴിയില്ലാത്തതിനാലാണ് സമൂഹത്തിനു മുന്നിൽ സഹായമഭ്യർഥിച്ച് കുറിപ്പിട്ടതെന്ന് രാജൻ പറഞ്ഞു.ഇത്രയും കാലത്തെ ജീവിത സമ്പാദ്യം 16 സെന്റ് സ്ഥലവും വീടും മാത്രമാണ്.ഇത് കൂടി നഷ്ടപ്പെടാതിരിക്കാനാണ് അഭിമാനം നോക്കാതെ സമൂഹത്തിനു നേരെ കൈനീട്ടിയതെന്നും രാജൻ പറഞ്ഞു.

Related posts

കേരള സ്‌റ്റൈലില്‍ കസവുമുണ്ടും ജുബ്ബയുമുടുത്ത് പ്രധാനമന്ത്രി കൊച്ചിയിൽ

Aswathi Kottiyoor

പൊതുവിദ്യാലയങ്ങളെ സംരക്ഷിക്കുന്ന സമീപനമാണ് സർക്കാർ സ്വീകരിച്ചത്: മുഖ്യമന്ത്രി

Aswathi Kottiyoor

റേഷൻകാർഡ്‌ കൂടി ; ഭക്ഷ്യധാന്യവിഹിതം വെട്ടിക്കുറച്ച്‌ കേന്ദ്ര സർക്കാർ

Aswathi Kottiyoor
WordPress Image Lightbox