24.3 C
Iritty, IN
October 1, 2024
  • Home
  • Kerala
  • ടൂറിസ്റ്റ് ബസുകളുടെ നിയമ ലംഘനം;കര്‍ശന നടപടിയെടുക്കണമെന്ന ഹൈക്കോടതി നിര്‍ദ്ദേശം സര്‍ക്കാര്‍ നടപ്പാക്കുമെന്ന് ഗതാഗതമന്ത്രി
Kerala

ടൂറിസ്റ്റ് ബസുകളുടെ നിയമ ലംഘനം;കര്‍ശന നടപടിയെടുക്കണമെന്ന ഹൈക്കോടതി നിര്‍ദ്ദേശം സര്‍ക്കാര്‍ നടപ്പാക്കുമെന്ന് ഗതാഗതമന്ത്രി

ആന്റണി രാജു (Photo – FB/Antony Raju)
വടക്കഞ്ചേരി ബസപകടത്തിന്റെ പശ്ചാത്തലത്തില്‍ ടൂറിസ്റ്റ് ബസുകളുടെ നിയമ ലംഘനത്തിനെതിരെ കര്‍ശന നടപടിയെടുക്കണമെന്ന ഹൈക്കോടതി നിര്‍ദ്ദേശം സര്‍ക്കാര്‍ നടപ്പാക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു വ്യക്തമാക്കി. യൂണിഫോം കളര്‍കോഡ് ഉടന്‍ നടപ്പാക്കണമെന്ന ഹൈക്കോടതി നിര്‍ദ്ദേശത്തില്‍ ഇളവു വേണമെന്ന് ഗതാഗതമന്ത്രിയെക്കണ്ട് ബസുടമകള്‍ ആവശ്യപ്പെട്ടെങ്കിലും അംഗീകരിക്കാനാകില്ലെന്ന് മന്ത്രി പറഞ്ഞു. ടൂറിസ്റ്റ് ബസുകള്‍ക്ക് വെള്ള നിറത്തിലുള്ള പെയിന്റടിക്കണമെന്നാണ് സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് അഥോറിറ്റിയുടെ തീരുമാനം. അടുത്ത ഫിറ്റ്‌നസ് ടെസ്റ്റ് വരെ ഇതിന് ഇളവ് നല്‍കിയിരുന്നു. ഈ ഇളവാണ് ഹൈക്കോടതി തള്ളിക്കളഞ്ഞത്,ഹൈക്കോടതി നിര്‍ദേശം അതുപോലെ നടപ്പാക്കുമെന്നും മന്ത്രി ബസുടമകളോട് പറഞ്ഞു

Related posts

ന്യൂമാഹി ഉസ്സൻമൊട്ടയിൽ പെണ്‍കുട്ടിയേയും മാതാവിനേയും വീട്ടിൽ കയറി യുവാവ് കുത്തി പരിക്കേൽപ്പിച്ചു*

Aswathi Kottiyoor

ക​ണ​ക്കി​ലും ക​വി​ഞ്ഞ് വേ​ന​ൽ മ​ഴ; കാ​ല​വ​ർ​ഷം 31ന്

Aswathi Kottiyoor

ഇടുക്കി, ചെറുതോണി അണക്കെട്ടുകള്‍ ആഗസ്‌ത്‌ 31 വരെ സന്ദർശിക്കാം

Aswathi Kottiyoor
WordPress Image Lightbox