27.1 C
Iritty, IN
May 18, 2024
  • Home
  • Kerala
  • ഇടുക്കി, ചെറുതോണി അണക്കെട്ടുകള്‍ ആഗസ്‌ത്‌ 31 വരെ സന്ദർശിക്കാം
Kerala

ഇടുക്കി, ചെറുതോണി അണക്കെട്ടുകള്‍ ആഗസ്‌ത്‌ 31 വരെ സന്ദർശിക്കാം

ഓണം പ്രമാണിച്ച്‌ ഇടുക്കി, ചെറുതോണി അണക്കെട്ടുകൾ ആഗസ്‌ത്‌ 31 വരെ സന്ദർശകർക്കായി തുറന്നുകൊടുക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. രാവിലെ 9.30 മുതൽ മുതൽ വൈകിട്ട്‌ അഞ്ചുവരെയാണ്‌ സന്ദർശന സമയം. എന്നാൽ അണക്കെട്ടിലെ ജലനിരപ്പും സാങ്കേതിക പരിശോധനകളും നടക്കുന്ന ബുധനാഴ്ച പൊതുജനങ്ങൾക്ക് സന്ദർശനാനുമതിയില്ല. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി മൊബൈൽ ഫോൺ, കാമറ തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങൾ നിരോധിച്ചിട്ടുണ്ട്.

ചെറുതോണി അണക്കെട്ടിൽനിന്ന്‌ തുടങ്ങി ഇടുക്കി ആർച്ചുഡാമും വൈശാലി ഗുഹയുമൊക്കെ കാണാം. നടക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് ഡാമിനു മുകളിൽകൂടി സഞ്ചരിക്കുന്ന ബഗ്ഗി കാറുമുണ്ട്. ബഗ്ഗി കാറിൽ സഞ്ചരിക്കാൻ എട്ടുപേർക്ക് 600 രൂപയാണ്‌. മുതിർന്നവർക്ക് 40 രൂപയും കുട്ടികൾക്ക് 20 രൂപയുമാണ് ടിക്കറ്റ് നിരക്ക്.

Related posts

തൊഴിലിനും വരുമാനത്തിനും മുൻഗണന ; വാർഷികപദ്ധതി കരടായി

Aswathi Kottiyoor

ഭൂരഹിതരായ മനുഷ്യർക്കു വേണ്ടി നിയമത്തിലോ ചട്ടത്തിലോ മാറ്റം വരുത്താൻ സർക്കാരിന് മടിയില്ല: മന്ത്രി കെ രാജൻ

Aswathi Kottiyoor

ചാന്ദ്രപഥത്തിൽ രണ്ടുവർഷം; ചാന്ദ്രയാൻ–2.

Aswathi Kottiyoor
WordPress Image Lightbox