26.1 C
Iritty, IN
November 22, 2024
  • Home
  • kannur
  • കാടിറങ്ങുന്ന ആനകൾക്ക്‌ കഴിയാൻ ആറളം ഫാമിൽ പൊന്തക്കാടുകൾ
kannur

കാടിറങ്ങുന്ന ആനകൾക്ക്‌ കഴിയാൻ ആറളം ഫാമിൽ പൊന്തക്കാടുകൾ

എങ്ങും ഭീതി പടർത്തി കാടിറങ്ങുന്ന ആനകൾക്ക്‌ കഴിയാൻ ആറളം ഫാമിൽ അങ്ങിങ്ങായി നിറയെ പൊന്തക്കാടുകളുണ്ട്‌. വിറകെടുക്കാൻ പോകുമ്പോഴാണ്‌ പി എ ദാമുവിനെ ഈ കാട്ടിൽനിന്നിറങ്ങിയ മോഴയാന കൊമ്പിൽ കോർത്ത്‌ എറിഞ്ഞുകൊന്നത്‌.
ഫാമിലെ കാടുകൾ വെട്ടണമെന്ന്‌ നാട്ടുകാർ നിരന്തരം ഡിഎഫ്‌ഒ അടക്കമുള്ളവരോട്‌ ആവശ്യപ്പെട്ടെങ്കിലും കാടുവെട്ടാനുള്ള യന്ത്രമെത്തിയതല്ലാതെ വേറൊന്നുമായില്ല. 20 യന്ത്രങ്ങളാണ്‌ എത്തിയത്‌. 20 പേർക്ക്‌ പരിശീലനവും നൽകി. എങ്കിലും യന്ത്രങ്ങൾ പാക്കറ്റ്‌ പോലും പൊളിക്കാതെ ടിആർഡിഎം ഓഫീസിൽ പൊടിപിടിച്ച്‌ കിടക്കുകയാണ്‌. കാട്‌ തെളിക്കുന്നവർക്കുള്ള കൂലി ആരുനൽകുമെന്നതിൽ തീരുമാനമാകാത്തതാണ്‌ പ്രശ്‌നം.
ഏഴാം ബ്ലോക്കിൽ പതിച്ചുനൽകിയിട്ടും കുടുംബങ്ങൾ എത്താത്തിടത്താണ്‌ കൂടുതൽ കാട്‌ നിറഞ്ഞത്‌. ഇവിടെ ആനകൾക്ക്‌ ആളുകളുടെ ശ്രദ്ധയിൽപ്പെടാതെ കഴിയാം. ബ്ലോക്ക്‌ ഒന്നിലും ഒമ്പതിലും ആനത്താവളങ്ങളായി ഇത്തരത്തിൽ പൊന്തക്കാടുകളുണ്ട്‌.

ആളൊഴിഞ്ഞ ഭൂമി തിരികെയെടുക്കണം

കാടുകയറുന്ന ഭൂമിയുടെ ഉടമകൾ എത്തിയില്ലെങ്കിൽ നോട്ടീസ്‌ അയച്ച്‌ നിയമപരമായി വീണ്ടെടുക്കേണ്ടതുണ്ട്‌. പുതിയ അപേക്ഷകർക്ക്‌ നൽകി ഉപയോഗപ്രദമാക്കാനാകും. എന്നാൽ, ഇതിനൊന്നും നടപടിയുണ്ടാകുന്നില്ല. ഫാമിന്റെയും പുനരധിവാസമേഖലയുടെയും ഭാഗമായ 7,500 ഏക്കറിൽ സർക്കാർ തീരുമാനം പൂർണമായി നടപ്പായാൽ കാടുകയറുന്ന സാഹചര്യം ഇല്ലാതാവും. ആളുകൾ കൊല്ലപ്പെടുമ്പോൾ മാത്രമാണ്‌ വനംവകുപ്പും ആർആർടിയും സുരക്ഷാ ബീറ്റിനിറങ്ങുന്നതെന്ന പരാതിയും വ്യാപകമാണ്‌.

Related posts

ബേക്കല്‍ കോട്ടയില്‍ സന്ദര്‍ശകര്‍ക്കു വിലക്ക്

Aswathi Kottiyoor

ജി​ല്ല​യി​ലെ അ​ഞ്ച് കേ​ന്ദ്ര​ങ്ങ​ളി​ൽ ഇ​ന്ന് മൊ​ബൈ​ല്‍ ലാ​ബ് സം​വി​ധാ​നം

Aswathi Kottiyoor

നിർമ്മൽ ലോട്ടറിയുടെ ഒന്നാം സമ്മാനം ശിവപുരം സ്വദേശിക്ക്

Aswathi Kottiyoor
WordPress Image Lightbox