കണ്ണൂർ: ജില്ലയിലെ അഞ്ച് കേന്ദ്രങ്ങളിൽ ഇന്ന് മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കോവിഡ് 19 ആർടി -പിസിആർ ടെസ്റ്റ് നടത്തും. ഇരിട്ടി ചെക്ക് പോസ്റ്റ്, പേരാവൂർ താലൂക്ക് ആശുപത്രി, തളിപ്പറന്പ താലൂക്ക് ആശുപത്രി, പറശിനിക്കടവ് പ്രാഥമിക ആരോഗ്യകേന്ദ്രം, ചെറുതാഴം കുടുംബാരോഗ്യ കേന്ദ്രം എന്നിവിടങ്ങളിലാണ് ടെസ്റ്റ്. രാവിലെ 10:30 മുതല്‍ വൈകുന്നേരം 3:30 വരെയാണ് പരിശോധന സമയം.