25.9 C
Iritty, IN
July 7, 2024
  • Home
  • kannur
  • സംസ്ഥാന വയോ സേവന പുരസ്‌കാരം കണ്ണൂർ ജില്ലാ പഞ്ചായത്തിന്
kannur

സംസ്ഥാന വയോ സേവന പുരസ്‌കാരം കണ്ണൂർ ജില്ലാ പഞ്ചായത്തിന്

സംസ്ഥാന സർക്കാരിന്റെ മികച്ച ജില്ലാ പഞ്ചായത്തിനുള്ള വയോ സേവന പുരസ്‌കാരം സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദുവിൽനിന്ന് കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പി പി ദിവ്യ ഏറ്റുവാങ്ങി. ജില്ലാ പഞ്ചായത്തിന്റെ വയോജന സൗഹൃദ പദ്ധതികൾക്കാണ് ഒരു ലക്ഷം രൂപയുടെ പുരസ്‌കാരം. സമ്മാനത്തുക പരിഗണന അർഹിക്കുന്ന വിഭാഗങ്ങളുടെ ക്ഷേമത്തിനായി മാറ്റി വെക്കുമെന്ന് പ്രസിഡൻറ് അറിയിച്ചു. വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ, സെക്രട്ടറി സതീഷ് ബാബു എന്നിവർ ഒപ്പമുണ്ടായിരുന്നു.

Related posts

കണ്ണൂർ ജില്ലയില്‍ ചൊവ്വാഴ്ച (ഏപ്രില്‍ 13) 503 പേര്‍ക്ക് കൊവിഡ് 19 പോസിറ്റീവായി.

Aswathi Kottiyoor

കെ-​ഫോ​ണി​ന്റെ ആ​ദ്യ ഘ​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി………..

Aswathi Kottiyoor

ഭാരത്ബന്ദ് വിജയിപ്പിക്കുക. എഫ്. ഐ.ടി.യു

Aswathi Kottiyoor
WordPress Image Lightbox