23.3 C
Iritty, IN
July 27, 2024
  • Home
  • kannur
  • ഭാരത്ബന്ദ് വിജയിപ്പിക്കുക. എഫ്. ഐ.ടി.യു
kannur

ഭാരത്ബന്ദ് വിജയിപ്പിക്കുക. എഫ്. ഐ.ടി.യു

കണ്ണൂർ : സെപ്തംബർ 27 ന് കർഷക സംഘടനകളുടെയും തൊഴിലാളി പ്രസ്ഥാനങ്ങളുടെയും നേതൃത്വത്തിൽ നടക്കുന്ന ഭാരത് ബന്ദിൽ എഫ്.ഐ.ടിയു പങ്കെടുക്കുമെന്ന് കണ്ണൂർ ജില്ലാ ഭാരവാഹികൾ അറിയിച്ചു. വംശീയ അജണ്ടകളും, കോർപറേറ്റ്
അനുകൂല അജണ്ടകളും നിയമങ്ങളും മാത്രം നടപ്പാക്കുന്ന സർക്കാർ ആയി മോദീ സർക്കാരിൻറെ ഭരണകാലഘട്ടം മാറിയിരിക്കുകയാണ്. സ്വാതന്ത്ര സമര കാലത്തിന് ശേഷം ഏറ്റവും കൂടുതൽ ജനവിഭാഗങ്ങൾ ഒരു സർക്കാരിൻ്റെ വിവിധ നിയമ നിർമാണത്തിനെതിരെ ശക്തമായി തെരുവിലിറങ്ങേണ്ടി വരുന്ന സ്ഥിതിവിശേഷമാണ് രാജ്യത്തുള്ളത്.
ഈ സാഹചര്യത്തിൽ അടിസ്ഥാന ജനവിഭാഗങ്ങളുടെ സമര തുടർച്ചയാണ് സെപ്തംബർ 27 നു രാജ്യത്തെ ട്രേഡ് യൂണിയനുകളും കർഷക സംഘടനകളും നടത്തുന്ന ഭാരത് ബന്ദ്.
കോർപറേറ്റുകൾക്കുവേണ്ടി രൂപീകരിച്ച കാർഷിക ബില്ലുകൾ പിൻവലിക്കുക, തൊഴിൽ നിയമ ഭേദഗതികൾ പിൻവലിക്കുക, പൊതുമേഖല സ്ഥാപനങ്ങളുടെ വിൽപന നിർത്തിവെയ്ക്കുക തുടങ്ങി തൊഴിലാളി – കർഷക- ജനദ്രോഹ നടപടികൾക്കെതിരെ നടത്തുന്ന ഭാരത് ബന്ദ് വിജയിപ്പിക്കണമെന്ന് കണ്ണൂർ ജില്ലാ പ്രസിഡണ്ട് സാജിദ് കോമത്തിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന എഫ്.ഐ.ടി.യു കണ്ണൂർ ജില്ലാ കമ്മറ്റി ആഹ്വാനം ചെയ്തു.
യോഗത്തിൽ ഹാരിസ് അഞ്ചിലത്ത് , വി കെ റസാഖ് ലില്ലി ജെയിംസ്, സി മുഹമ്മദ് ഇംതിയാസ്, സാദിഖ് മാടായി എന്നിവർ സംസാരിച്ചു . ഭാരത് ബന്ദിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് കൊണ്ട് കണ്ണൂർ നഗരത്തിൽ FITU നടത്തിയ പ്രകടനത്തിന് MC അബ്ദുൽ കല്ലാഖ്, ത്രേസ്യാമ മാളിയേക്കൽ CM ഉമ്മർകുട്ടി എന്നിവർ നേതൃത്വം നൽകി.

Related posts

കാ​ട്ടു​പ​ന്നി ആ​ക്ര​മ​ണം; തോ​ക്ക​് അനു​വ​ദി​ക്ക​ണ​മെ​ന്ന്

Aswathi Kottiyoor

പോളിങ് ഉദ്യോഗസ്ഥർക്ക് വാക്സിൻ നൽകും…….

Aswathi Kottiyoor

നി​പ്പ: ക​ണ്ണൂ​രി​ൽ ക​ണ്‍​ട്രോ​ള്‍ റൂം ​തു​റ​ക്കും

Aswathi Kottiyoor
WordPress Image Lightbox