24.9 C
Iritty, IN
October 5, 2024
  • Home
  • kannur
  • കണ്ണൂരിൽ ജ്യൂസിൽ ലഹരിമരുന്ന് നൽകി യുവതിയെ കൂട്ടബലാത്സംഗം ചെയ്തു.
kannur

കണ്ണൂരിൽ ജ്യൂസിൽ ലഹരിമരുന്ന് നൽകി യുവതിയെ കൂട്ടബലാത്സംഗം ചെയ്തു.


കണ്ണൂർ∙ കണ്ണൂരിൽ തമിഴ്നാട് സ്വദേശിനിയെ കൂട്ടബലാത്സംഗം ചെയ്തെന്ന് പരാതി. ജ്യൂസിൽ ലഹരിമരുന്ന് നൽകി മയക്കി പീഡിപ്പിച്ചെന്നാണ് പരാതി. സംഭവത്തിൽ കണ്ണൂർ സിറ്റി പൊലീസ് കേസെടുത്തു. വിജേഷ്, മലർ, കണ്ടാലറിയാവുന്നയാൾ എന്നിവർക്കെതിരെയാണ് കേസെടുത്തത്. ശനിയാഴ്ചയാണ് സംഭവം. ജോലി വാഗ്ദാനം നൽകി പീഡിപ്പിച്ചെന്നാണ് ആരോപണം.
പീഡനത്തിനിരയായ യുവതിയുടെ ഭർത്താവിന്റെ ബന്ധുവാണ് മലർ. ഓഗസ്റ്റ് 23നാണ് യുവതി മലരിന്റെ അടുത്തെത്തിയത്. മലരിന്റെ വീട്ടിൽ താമസിക്കുകയായിരുന്നു. ശനിയാഴ്ച രാത്രി, പുതിയ വീട്ടിലേക്ക് താമസം മാറാമെന്നു പറഞ്ഞ് മലർ യുവതിയെ മറ്റൊരു വീട്ടിലേക്ക് കൊണ്ടുപോയി. അവിടെ വച്ച് ജ്യൂസ് നൽകി വിജേഷും മറ്റൊരു തമിഴ്നാട് സ്വദേശിയും ചേർന്ന് പീഡിപ്പിച്ചെന്നാണ് പരാതി.

Related posts

ക​ണ്ണൂ​ർ കോ​ർ​പ​റേ​ഷ​ൻ പ​ദ്ധ​തി വി​നി​യോ​ഗ​ത്തി​ൽ ഒ​ന്നാ​മ​ത്

Aswathi Kottiyoor

പാചകവാതക വിലവർധനയിൽ വലഞ്ഞ് ഹോട്ടൽ മേഖല

Aswathi Kottiyoor

ക​ണ്ണൂ​ർ വി​മാ​ത്താ​വ​ള​ത്തി​ൽ​നി​ന്നും 92 ല​ക്ഷം രൂ​പ​യു​ടെ സ്വ​ർ​ണം പി​ടി​കൂ​ടി.

Aswathi Kottiyoor
WordPress Image Lightbox