27.5 C
Iritty, IN
October 6, 2024
  • Home
  • kannur
  • കരിക്കോട്ടക്കരി ടൗണിൽ തെരുവുനായ് ശല്യം രൂക്ഷമാകുന്നു
kannur

കരിക്കോട്ടക്കരി ടൗണിൽ തെരുവുനായ് ശല്യം രൂക്ഷമാകുന്നു

കരിക്കോട്ടക്കരി ടൗണിൽ തെരുവുനായ് ശല്യം രൂക്ഷമാകുന്നു. കാൽനട യാത്രക്കാർക്കും വാഹന യാത്രക്കാർക്കും ഇവയുടെ ശല്യം കാരണം ടൗണിലൂടെ കടന്നുപോകാൻ കഴിയാത്ത അവസ്ഥയാണുള്ളത്. ചെറിയ കുട്ടികൾ അടക്കം നിരവധി സ്കൂൾ കുട്ടികൾ കടന്നുപോകുന്ന റോഡിലാണ് തെരുവുനായ്ക്കൾ തലങ്ങും വിലങ്ങും പായുന്നത്. ഇവയെ പേടിച്ച് വഴി നടക്കാൻ കഴിയാത്ത സ്ഥിതിയാണിപ്പോൾ. അതിരാവിലെ ടൗണിലെത്തി നായ്ക്കളുടെ കണ്ണിലെങ്ങാനും പെട്ടാൽ മാരത്തോൺ ഓടേണ്ട ഗതികേടിലാണ് ഇവിടുത്തെ ജനങ്ങൾ. നായ്ക്കൾ കൂട്ടത്തോടെ ഇരുചക്രവാഹനങ്ങളുടെ പിന്നാലെ ഓടുന്നത് മൂലം യാത്രക്കാർ ഭയപ്പെട്ട് വാഹനങ്ങളുടെ നിയന്ത്രണം വിട്ട് അപകടത്തിൽപ്പെടുന്നത് നിത്യ സംഭവമാണ്. എത്രയും വേഗം അധികൃതർ ഇടപെട്ട് തെരുവ് നായ്ക്കളുടെ ശല്യം അവസാനിപ്പിക്കണമെന്നും ജനങ്ങൾക്ക് ഭയപ്പെടാതെ യാത്ര ചെയ്യാനും ടൗണിൽ ഇറങ്ങാനും ഉള്ള സാഹചര്യം ഉണ്ടാക്കണമെന്നുമാണ് ഇവിടുത്തെ നാട്ടുകാർ ഒന്നടങ്കം ആവശ്യപ്പെടുന്നത്.

Related posts

സ്കന്ദപുരാണത്തിലെ ഗുരുഗീതയുടെ മലയാളവിവര്‍ത്തനം പ്രകാശനം ചെയ്തു……….

Aswathi Kottiyoor

പെ​ട്രോ​ള്‍ പ​മ്പു​ക​ളി​ല്‍ ക്ര​മീ​ക​ര​ണം വേണം

Aswathi Kottiyoor

കേന്ദ്ര ബജറ്റ്: പ്രതിഷേധ കൂട്ടായ്മ 18 കേന്ദ്രത്തിൽ

Aswathi Kottiyoor
WordPress Image Lightbox