കോഴിക്കോട്: താമരശ്ശേരിക്ക് സമീപം വാവാട് ദേശീയപാതയിലെ കുഴിയിൽ സ്കൂട്ടർ വീണ് ദമ്പതിമാർക്ക് പരിക്കേറ്റു. വാവാട് ഇരുമോത്തെ പച്ചക്കറി വ്യാപാരിയായ സലീം, ഭാര്യ സുബൈദ എന്നിവർക്കാണ് പരിക്കേറ്റത്. രാവിലെ 6.15 ഓടെയായിരുന്നു അപകടം. സാരമായി പരിക്കേറ്റ ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ദേശീയപാത 766 കോഴിക്കോട് – കൊല്ലങ്ങൽ റോഡിൽ മണ്ണിൽക്കടവ് മുതൽ അടിവാരം വരെയുള്ള 20 കീലോമീറ്റർ ദൂരത്തിൽ ചെറുതും വലുതുമായ 700-ലധികം കുഴികളുണ്ട്. കഴിഞ്ഞദിവസം താമരശ്ശേരി ചുങ്കത്ത് ഓട്ടോറിക്ഷ ഗട്ടറിൽ ചാടി അപകടത്തില്‍പ്പെട്ട് ഡ്രൈവര്‍ക്ക് സാരമായി പരിക്കേൽക്കുകയും, ഒട്ടോ തകരുകയും ചെയ്തിരുന്നു.