• Home
  • Kozhikkod
  • സ്‌കൂട്ടര്‍ ദേശീയപാതയിലെ കുഴിയില്‍വീണ് ദമ്പതിമാര്‍ക്ക് പരിക്ക്; 20 കീ.മി ദൂരത്തില്‍ 700-ഓളം കുഴികള്‍.
Kozhikkod

സ്‌കൂട്ടര്‍ ദേശീയപാതയിലെ കുഴിയില്‍വീണ് ദമ്പതിമാര്‍ക്ക് പരിക്ക്; 20 കീ.മി ദൂരത്തില്‍ 700-ഓളം കുഴികള്‍.

കോഴിക്കോട്: താമരശ്ശേരിക്ക് സമീപം വാവാട് ദേശീയപാതയിലെ കുഴിയിൽ സ്കൂട്ടർ വീണ് ദമ്പതിമാർക്ക് പരിക്കേറ്റു. വാവാട് ഇരുമോത്തെ പച്ചക്കറി വ്യാപാരിയായ സലീം, ഭാര്യ സുബൈദ എന്നിവർക്കാണ് പരിക്കേറ്റത്. രാവിലെ 6.15 ഓടെയായിരുന്നു അപകടം. സാരമായി പരിക്കേറ്റ ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ദേശീയപാത 766 കോഴിക്കോട് – കൊല്ലങ്ങൽ റോഡിൽ മണ്ണിൽക്കടവ് മുതൽ അടിവാരം വരെയുള്ള 20 കീലോമീറ്റർ ദൂരത്തിൽ ചെറുതും വലുതുമായ 700-ലധികം കുഴികളുണ്ട്. കഴിഞ്ഞദിവസം താമരശ്ശേരി ചുങ്കത്ത് ഓട്ടോറിക്ഷ ഗട്ടറിൽ ചാടി അപകടത്തില്‍പ്പെട്ട് ഡ്രൈവര്‍ക്ക് സാരമായി പരിക്കേൽക്കുകയും, ഒട്ടോ തകരുകയും ചെയ്തിരുന്നു.

Related posts

ഇര്‍ഷാദിന്റേത് മുങ്ങിമരണം; കാലുകളില്‍ ഉരഞ്ഞ പാടുകൾ: പോസ്റ്റ്‌മോർട്ടം റിപ്പോര്‍ട്ട്.

Aswathi Kottiyoor

കോഴിക്കോട് പൊലീസ് ഉദ്യോ​ഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി.

Aswathi Kottiyoor

സ്വാലിഹ് പലവട്ടം ഭീഷണിപ്പെടുത്തി; മടങ്ങിയത് മൃതദേഹം കിട്ടിയ ശേഷം.

Aswathi Kottiyoor
WordPress Image Lightbox