28.8 C
Iritty, IN
October 31, 2024
  • Home
  • Uncategorized
  • ഒഡീഷയിൽ ഗോത്ര വിഭാഗങ്ങൾ തമ്മിൽ സംഘർഷം: അഞ്ച് പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്
Uncategorized

ഒഡീഷയിൽ ഗോത്ര വിഭാഗങ്ങൾ തമ്മിൽ സംഘർഷം: അഞ്ച് പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

ഗോത്ര വിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഒഡീഷയിൽ അഞ്ചുപേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റു. അവിഹിത ബന്ധത്തെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകങ്ങളിൽ കലാശിച്ചത് എന്നാണ് വിവരം. സ്ത്രീകളെയും കുട്ടികളെയും തട്ടിക്കൊണ്ടു പോയതായും പരാതിയുണ്ട്.

ഒഡീഷയിലെ സുന്ദർഗഡിലാണ് സംഭവം നടന്നത്. മഹാരാഷ്ട്രയിലെ വാർദ്ധ, ജാർഖണ്ഡിലെ ധൻബാദ്, ബിഹാറിലെ ചപ്ര എന്നിവിടങ്ങളിൽ നിന്നുള്ള മൂന്നു നാടോടി ഗോത്ര കുടുംബങ്ങൾ നാലഞ്ചു ദിവസം മുൻപ് സുന്ദർഘഡിൽ എത്തിയിരുന്നു. ഇവർ തമ്മിലാണ് സംഘർഷം നടന്നത് എന്നാണ് വിവരം. സംഭവത്തിൽ പരാതിക്കാരന്റെ ഭാര്യയെയും നാലു മക്കളെയും അക്രമികൾ തട്ടിക്കൊണ്ടു പോയതായും പരാതിയുണ്ട്. പോലീസ് അന്വേഷണം തുടങ്ങി.

സംഭവത്തിൽ പരിക്കേറ്റവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. നാലംഗ സംഘമാണ് ആക്രമണത്തിന് പിന്നിലെന്നും മൂർച്ചയേറിയ ആയുധം ഉപയോഗിച്ചാണ് ആക്രമിച്ചതെന്നും റൂർകല ഡിഐജി ബ്രിജേഷ് റായ് പറഞ്ഞു.

Related posts

പിഎം ആയുഷ്‌മാൻ ഭാരത് ആരോഗ്യ പരിരക്ഷ പദ്ധതി വ്യാപിപ്പിച്ചു, 70 വയസിന് മുകളിൽ പ്രായമുള്ളവർക്കം ഇനി ഇൻഷുറൻസ്

Aswathi Kottiyoor

ആറളം ഫാം സർക്കാർ കൊലക്ക് കൊടുത്തത് 14 ആദിവാസി ജീവനുകൾ*

Aswathi Kottiyoor

മൊകേരി ശ്രീധരൻ വധക്കേസ്: ഭാര്യയും കാമുകനും അമ്മയുമടക്കം മുഴുവൻ പ്രതികളെയും കോടതി വെറുതെ വിട്ടു

Aswathi Kottiyoor
WordPress Image Lightbox