കേന്ദ്ര സർക്കാരിൻ്റെ അഭിമാന പദ്ധതിയായ ആയുഷ്മാൻ ഭാരത് ആരോഗ്യ ഇൻഷുറൻസ് ഇനി മുതൽ 70 വയസിന് മുകളിൽ പ്രായമുള്ളവർക്കും ലഭിക്കും. ഈ പ്രായക്കാർക്ക് ആയുഷ്‌മാൻ വേ വന്ദന കാർഡ് ഉയോഗിച്ച് പദ്ധതിയിൽ അംഗമാകാമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ദില്ലിയിലും ബംഗാളിലും ഈ സേവനം ലഭിക്കില്ലെന്നും ഇവിടങ്ങളിലെ സർക്കാർ കേന്ദ്ര പദ്ധതിക്കെതിരാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി വിമർശിച്ചു.