ഒഡീഷയിലെ സുന്ദർഗഡിലാണ് സംഭവം നടന്നത്. മഹാരാഷ്ട്രയിലെ വാർദ്ധ, ജാർഖണ്ഡിലെ ധൻബാദ്, ബിഹാറിലെ ചപ്ര എന്നിവിടങ്ങളിൽ നിന്നുള്ള മൂന്നു നാടോടി ഗോത്ര കുടുംബങ്ങൾ നാലഞ്ചു ദിവസം മുൻപ് സുന്ദർഘഡിൽ എത്തിയിരുന്നു. ഇവർ തമ്മിലാണ് സംഘർഷം നടന്നത് എന്നാണ് വിവരം. സംഭവത്തിൽ പരാതിക്കാരന്റെ ഭാര്യയെയും നാലു മക്കളെയും അക്രമികൾ തട്ടിക്കൊണ്ടു പോയതായും പരാതിയുണ്ട്. പോലീസ് അന്വേഷണം തുടങ്ങി.
സംഭവത്തിൽ പരിക്കേറ്റവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. നാലംഗ സംഘമാണ് ആക്രമണത്തിന് പിന്നിലെന്നും മൂർച്ചയേറിയ ആയുധം ഉപയോഗിച്ചാണ് ആക്രമിച്ചതെന്നും റൂർകല ഡിഐജി ബ്രിജേഷ് റായ് പറഞ്ഞു.