24.3 C
Iritty, IN
October 1, 2024
  • Home
  • Uncategorized
  • പേരാവൂർ മിഡ്നൈറ്റ് മാരത്തോൺ ആദ്യ രജിസ്ട്രേഷൻ അഡ്വക്കേറ്റ് സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു
Uncategorized

പേരാവൂർ മിഡ്നൈറ്റ് മാരത്തോൺ ആദ്യ രജിസ്ട്രേഷൻ അഡ്വക്കേറ്റ് സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു

പേരാവൂർ: യുണൈറ്റഡ് മർച്ചന്റസ് ചേമ്പർ പേരാവൂർ യൂണിറ്റിൽ സംഘടിപ്പിക്കുന്ന രണ്ടാമത് നരിതൂക്കിൽ ഗോൾഡ് ആൻഡ് ഡയമണ്ട്സ് പേരാവൂർ മിഡ്നൈറ്റ് മാരത്തോൺ രജിസ്ട്രേഷൻ ആരംഭിച്ചു. പേരാവൂർ യു എം സി ഹാളിൽ നടന്ന ചടങ്ങിൽ യൂണിറ്റ് പ്രസിഡന്റ് ഷിനോജ് നരിതൂക്കിൽ അധ്യക്ഷത വഹിക്കുകയും എംഎൽഎ അഡ്വക്കേറ്റ് സണ്ണി ജോസഫ് ഉദ്ഘാടന കർമ്മം നിർവഹിക്കുകയും ചെയ്തു. ചെയർമാൻ സൈമൺ മേച്ചേരി, കൺവീനർ ഓ ജെ ബെന്നി, യൂണിറ്റ് ജനറൽ സെക്രട്ടറി വി കെ രാധാകൃഷ്ണൻ , രക്ഷാധികാരി കെ എം ബഷീർ തുടങ്ങിവർ ചടങ്ങിൽ പങ്കെടുത്തു. ആരോഗ്യ സംരക്ഷണത്തിന്റെ പ്രധാന ഘടകമായ വ്യായാമത്തിന്റെ ഭാഗമായ ഓട്ടത്തിന് പ്രാധാന്യം നൽകുന്നതും മാലിന്യമുക്ത കേരളം എന്ന ആശയം പ്രചരിപ്പിക്കുന്നതിനും ആരോഗ്യമുള്ള തലമുറ മാലിന്യ മുക്ത കേരളം എന്ന ആശയം ഉയർത്തിപ്പിടിച്ചുകൊണ്ട് നടത്തുന്ന മാരത്തോൺ നവംബർ 23 ശനിയാഴ്ച രാത്രി 11 മണിക്ക് പേരാവൂർ പഴയ ബസ്റ്റാൻഡിൽ വച്ച് നടക്കും.

Related posts

ഉംറ കർമങ്ങൾ പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങുന്നതിനിടെ ജിദ്ദ വിമാനത്താവളത്തിൽ മലയാളി തീർത്ഥാടക മരിച്ചു

Aswathi Kottiyoor

ചിക്കൻ കറി കുറഞ്ഞ് പോയി, ഹോട്ടൽ ജീവനക്കാർക്ക് മർദ്ദനം; സംഭവം തിരുവനന്തപുരത്ത്

Aswathi Kottiyoor

മലയാളി യാത്രക്കാരോട് കൊടുംചതി! ഭക്ഷണമില്ല, താമസവുമില്ല; വിമാനം അവസാന നിമിഷം വീണ്ടും റദ്ദാക്കി വിസ്താര

Aswathi Kottiyoor
WordPress Image Lightbox