24.6 C
Iritty, IN
September 28, 2024
  • Home
  • Uncategorized
  • ഇരിട്ടി ടൗണിൽ ഒക്ടോബർ ഒന്നു മുതൽ ഗതാഗത പരിഷ്കരണം
Uncategorized

ഇരിട്ടി ടൗണിൽ ഒക്ടോബർ ഒന്നു മുതൽ ഗതാഗത പരിഷ്കരണം

ഇരിട്ടി: ഇരിട്ടി ടൗണിൽ ഒക്ടോബർ ഒന്നു മുതൽ ഗതാഗത പരിഷ്കരണം ഏർപ്പെടുത്തും. ഇതിന്റെ ഭാഗമായി ടൗണിലെ പാർക്കിംഗ് ഏരിയകളും, ബസ് വേകളും, ഓട്ടോ ടാക്സി സ്റ്റാൻഡുകളും സംബന്ധിച്ച് അന്തിമ തീരുമാനം ഉണ്ടാക്കുന്നതിനായി നഗരസഭയുടെയും പോലീസിന്റെയും ഗതാഗത വകുപ്പിന്റെയും ട്രേഡ് യൂണിയൻ സംഘടനകളുടെയും വ്യാപാരികളുടെയും നേതൃത്വത്തിൽ സെപ്റ്റംബർ 30ന് സംയുക്ത പരിശോധന നടത്താനും തീരുമാനിച്ചു. കൂടാതെ നഗരത്തിലെ അംഗീകൃത പാർക്കിംഗ് ഏരിയയിൽ പാർക്ക് ചെയ്യാവുന്ന അംഗീകൃതസമയം അരമണിക്കൂറായും നിജപ്പെടുത്തി. പുതിയ ബസ്റ്റാൻഡ് റോഡ് ഇടതുവശം നോ പാർക്കിംഗ് ഏരിയയായും, വലതുവശം ഓട്ടോസ്റ്റാൻഡ് ആയും നിലനിർത്താനും തീരുമാനിച്ചു. താലൂക്ക് ഓഫീസ് ജംഗ്ഷൻ മുതൽ കല്യാൺ കട വരെ സ്വകാര്യ പാർക്കിഗിനും, മിൽമ ബൂത്ത് മുതൽ കോഫി ഹൗസ്-ന്യൂ ഇന്ത്യ ടാക്കീസ് കവല വരെ ടൂവീലർ പാർക്കിങ്ങിനും അരമണിക്കൂർ അനുവദിക്കും. സംയുക്ത പരിശോധനയ്ക്ക് ശേഷം നിലവിലുള്ള പാർക്കിംഗ് രീതിയിൽ ആവശ്യമായ മാറ്റം വേണമെങ്കിൽ പരിഷ്കരിക്കും.

Related posts

സംസ്ഥാനത്തെ പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ധിപ്പിച്ചു

Aswathi Kottiyoor

ഏഴ്‌ ജില്ലകളിൽ 42 വർഷത്തെ റെക്കോഡ്‌ ചൂട്‌ ; വരൾച്ചയ്‌ക്ക്‌ സാധ്യത ; 6–14 ശതമാനം വിളവ്‌ നഷ്‌ടം.*

Aswathi Kottiyoor

പരിശോധനക്കെത്തിയ എക്സൈസ് ഉദ്യോഗസ്ഥനെ ബിയർകുപ്പി പൊട്ടിച്ച് കുത്തി, പ്രതികൾ പിടിയിൽ

Aswathi Kottiyoor
WordPress Image Lightbox