• Home
  • Uncategorized
  • സംസ്ഥാനത്തെ പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ധിപ്പിച്ചു
Uncategorized

സംസ്ഥാനത്തെ പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ധിപ്പിച്ചു

സംസ്ഥാനത്തെ സര്‍ക്കാര്‍ സ്‌കൂളുകളിലെ പ്ലസ് വണ്‍ സീറ്റുകള്‍ ഇത്തവണയും കൂട്ടി. മുന്‍ വര്‍ഷത്തേതിന് സമാനമായ രീതിയില്‍ 7 ജില്ലകളില്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ 30% സീറ്റുകള്‍ വര്‍ധിപ്പിച്ചു. കാസര്‍ക്കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, വയനാട്, തിരുവനന്തപുരം, പാലക്കാട് ജില്ലകളില്‍ ആണ് 30% കൂട്ടിയത്.

2022-23 ല്‍ അനുവദിച്ച 81 താല്‍ക്കാലിക ബാച്ചുകള്‍ തുടരാനും മാര്‍ജിനല്‍ സീറ്റ് വര്‍ദ്ധനവിനും മന്ത്രിസഭായോഗം അനുമതി നല്‍കി. 2022-23 അധ്യയനവര്‍ഷം നിലനിര്‍ത്തിയ 18 സയന്‍സ് ബാച്ചുകളും 49 ഹ്യുമാനിറ്റീസ് ബാച്ചുകളും 8 കോമേഴ്‌സ് ബാച്ചുകളും തുടരും. താല്‍ക്കാലികമായി അനുവദിച്ച 2 സയന്‍സ് ബാച്ചുകളും താല്കാലികമായി ഷിഫ്റ്റ് ചെയ്ത ഓരോ ഹ്യുമാനിറ്റീസ്, കോമേഴ്‌സ് ബാച്ചുകളും കണ്ണൂര്‍ കെ.കെ.എന്‍ പരിയാരം സ്മാരക സ്‌കൂളില്‍ താല്ക്കാലികമായി അനുവദിച്ച ഒരു കോമേഴ്‌സ് ബാച്ചും ഒരു ഹ്യൂമാനിറ്റീസ് ബാച്ചും ഉള്‍പ്പെടെയുള്ള 81 താല്‍ക്കാലിക ബാച്ചുകളാണ് തുടരുക.

ആവശ്യപ്പെടുന്ന എയ്ഡഡ് ഹയര്‍സെക്കണ്ടറി സ്‌കൂളുകള്‍ക്ക് 10 ശതമാനം കൂടി മാര്‍ജിനല്‍ സീറ്റ് വര്‍ദ്ധനവ് അനുവദിക്കും. കൊല്ലം, എറണാകുളം, തൃശ്ശൂര്‍ ജില്ലകളിലെ സര്‍ക്കാര്‍ എയ്ഡഡ് ഹയര്‍സെക്കണ്ടറി സ്‌കൂളുകളിലും 20% മാര്‍ജിനല്‍ സീറ്റ് വര്‍ദ്ധനവ് ഉണ്ടാകും.

ഈ അധ്യായന വര്‍ഷത്തെ പ്ലസ് വണ്‍ ക്ലാസുകള്‍ ജൂലൈ 5 മുതല്‍ ആരംഭിക്കും. ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറിയില്‍ ചേരാന്‍ ഉദ്ദേശിക്കുന്ന എല്ലാവര്‍ക്കും അവസരം ഉണ്ടാക്കുമെന്ന് നേരത്തെ വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശിവന്‍ കുട്ടി അറിയിച്ചിരുന്നു.

Related posts

ഹൈറിച്ച് കേസന്വേഷണം സിബിഐക്ക്,സംസ്ഥാന സർക്കാർ ഉത്തരവിറക്കി, 750 കോടിയുടെ തട്ടിപ്പെന്ന് ആഭ്യന്തര വകുപ്പ്

Aswathi Kottiyoor

ഫ്ലൈറ്റ് വേണ്ട, ടാക്സി മതി, യുവതി ഇറങ്ങിയ മുറിയിൽ രക്തം, മകനെ കൊന്ന് ബാഗിലാക്കിയ അമ്മ, പൂട്ടിയ പൊലീസ് ആക്ഷൻ

Aswathi Kottiyoor

അമിത വേ​ഗത്തിലെത്തിയ കാർ ഓട്ടോക്ക് പിന്നിലിടിച്ചു, പിന്നാലെ കൂട്ടയിടി, ആറോളം വാഹനങ്ങൾക്ക് കേടുപാട്

Aswathi Kottiyoor
WordPress Image Lightbox