22.7 C
Iritty, IN
September 24, 2024
  • Home
  • Uncategorized
  • ആലത്തൂരിലെ കാളപൂട്ട് മത്സരം; കാളയോട്ടം കമ്മിറ്റി ഭാരവാഹികൾ ഉൾപ്പെടെ 6 പേ൪ക്കെതിരെ കേസ്
Uncategorized

ആലത്തൂരിലെ കാളപൂട്ട് മത്സരം; കാളയോട്ടം കമ്മിറ്റി ഭാരവാഹികൾ ഉൾപ്പെടെ 6 പേ൪ക്കെതിരെ കേസ്


പാലക്കാട് : ആലത്തൂരിലെ കാളപൂട്ട് മത്സരത്തിനെതിരെ കേസെടുത്ത് പൊലിസ്. ആലത്തൂ൪ തോണിപ്പാടത്ത് നടത്തിയ കാളപ്പൂടിനെതിരെയാണ് കേസ്. മാധ്യമ വാ൪ത്തകളെ തുട൪ന്ന് പീപ്പിൾ ഫോർ ദ എത്തിക്കൽ ട്രീറ്റ്‌മെൻ്റ് ഓഫ് ആനിമൽസ് ഇന്ത്യ എന്ന സംഘടനയുടെ പരാതിയിലാണ് നടപടി.

കാളയോട്ടം കമ്മിറ്റി ഭാരവാഹികൾ ഉൾപ്പെടെ കണ്ടാലറിയാവുന്ന ആറു പേ൪ക്കെതിരെയാണ് ആലത്തൂ൪ പൊലീസ് കേസെടുത്തത്. നിയമവിരുദ്ധമായി കാളയോട്ടത്തിനായി മൃഗങ്ങളെ ഉപദ്രവിച്ചു, കാണികളെ അപകടത്തിലാക്കുന്ന രീതിയിൽ പരിപാടി സംഘടിപ്പിച്ചു എന്നാണ് കേസ്. കേസിൽ നടപടികളുമായി മുന്നോട്ടു പോകുമെന്ന് ആലത്തൂ൪ പൊലീസ് അറിയിച്ചു.

Related posts

മൃദംഗ ശൈലേശ്വരി ക്ഷേത്രത്തിൽ നൃത്ത ചുവടുവെച്ച് അമ്മമാരുടെ അരങ്ങേറ്റം

Aswathi Kottiyoor

കൂട്ടുപ്രതികള്‍ അറിയാതെ കലയുടെ മൃതദേഹം മാറ്റി? അനിലിനെ നാട്ടിലെത്തിക്കാന്‍ പൊലീസ്

Aswathi Kottiyoor

മുരളീധരനെ പരാജയപ്പെടുത്തും; കോൺഗ്രസിൽ നിന്ന് കൂടുതൽ പേർ ബിജെപിയിലെത്തുമെന്നും പത്മജ

Aswathi Kottiyoor
WordPress Image Lightbox