22.8 C
Iritty, IN
September 19, 2024
  • Home
  • Uncategorized
  • തെരുവ് നായ്ക്കൾ കൂട്ടിൽ കയറി കടിച്ച് കൊന്നത് 3 ആടുകളെ; സംഭവം പേരാമ്പ്രയിൽ
Uncategorized

തെരുവ് നായ്ക്കൾ കൂട്ടിൽ കയറി കടിച്ച് കൊന്നത് 3 ആടുകളെ; സംഭവം പേരാമ്പ്രയിൽ

കോഴിക്കോട്: പേരാമ്പ്രയിൽ തെരുവ് നായകള്‍ മൂന്ന് ആടുകളെ കടിച്ചുകൊന്നു. കോഴിക്കോട് പേരാമ്പ്ര പന്തിരിക്കരയ്ക്ക് സമീപം പുതിയോട്ടും കരയിലാണ് സംഭവം. കല്ലങ്കണ്ടി മീത്തല്‍ സൂപ്പിയുടെ വീട്ടിലെ ആടുകളെയാണ് തെരുവ്‌നായകള്‍ ആക്രമിച്ചത്. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു ദാരുണമായ സംഭവം നടന്നത്.

കൂട്ടില്‍ അതിക്രമിച്ച് കയറിയ നായകള്‍ കറവയുള്ള ആടിനെയും രണ്ട് അട്ടിൻകുട്ടികളെയും കടിച്ച് കൊല്ലുകയായിരുന്നു. ഒരു ആടിനെ നായ്ക്കൾ ഭാഗികമായി തിന്നുകയും ചെയ്തിട്ടുണ്ട്. പന്തിരിക്കരയിലും സമീപപ്രദേശങ്ങളിലും തെരുവ് നായ ശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. പഞ്ചായത്ത് അധികൃതര്‍ക്കും മൃഗാശുപത്രിയിലും പരാതി നല്‍കിയിട്ടുണ്ടെന്ന് ആടുകളുടെ ഉടമ സൂപ്പി പറഞ്ഞു. അക്രമകാരികളായ തെരുവ് നായ്ക്കളെ ഉടനെ പിടികൂടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Related posts

കണ്ടെത്തിയത് 70,000 രൂപ മാത്രം; ഇഡി പകപോക്കുകയാണെന്ന് അരവിന്ദ് കെജ്രിവാൾ

Aswathi Kottiyoor

കല്പറ്റയിൽ വാഹനാപകടം!!

Aswathi Kottiyoor

ഗ്രൂപ്പ് ചാംപ്യന്മാരായി ഇംഗ്ലണ്ട്, കൂടെ ഡെന്മാര്‍ക്കും! അമ്പരപ്പിച്ച് ഓസ്ട്രിയ, നെതര്‍ലന്‍ഡ്സ് കാത്തിരിക്കണം

Aswathi Kottiyoor
WordPress Image Lightbox