22.3 C
Iritty, IN
September 15, 2024
  • Home
  • Uncategorized
  • ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: വാദം കേള്‍ക്കാൻ വനിത ജഡ്ജിമാരടങ്ങുന്ന പ്രത്യേക ബെഞ്ച് രൂപീകരിച്ച് ഹൈക്കോടതി
Uncategorized

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: വാദം കേള്‍ക്കാൻ വനിത ജഡ്ജിമാരടങ്ങുന്ന പ്രത്യേക ബെഞ്ച് രൂപീകരിച്ച് ഹൈക്കോടതി

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് വന്നിട്ടുള്ള കേസുകള്‍ പരിഗണിക്കാൻ പ്രത്യേക ബെഞ്ച് രൂപീകരിച്ച് ഹൈക്കോടതി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട കേസുകള്‍ വനിത ജഡ്ജുമാര്‍ ഉള്‍പ്പെടെ അടങ്ങുന്ന വിശാല ബെഞ്ച് ആയിരിക്കും പരിഗണിക്കുകയെന്ന് ഹൈക്കോടതി വ്യക്തമാക്കുകയായിരുന്നു. സജിമോൻ പാറയിലിന്‍റെ ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് ഹൈക്കോടതിയുടെ നിര്‍ണായക തീരുമാനം.

പ്രത്യേക ബെഞ്ച് രൂപീകരിച്ചതായും വനിത ജഡ്ജുമാര്‍ ഉള്‍പ്പെടെ അടങ്ങുന്നതാണെന്നും ഹൈക്കോടതി ഹര്‍ജി പരിഗണിച്ചുകൊണ്ട് അറിയിച്ചു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്‍റെ ഉള്ളടക്കം സംബന്ധിച്ചുള്ള കേസുകള്‍ ഉള്‍പ്പെടെ വിശാല ബെഞ്ചായിരിക്കും ഇനി പരിഗണിക്കുക.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടരുതെന്നാവശ്യപ്പെട്ടാണ് നിര്‍മാതാവ് സജി മോൻ പാറയിൽ ഹര്‍ജി നല്‍കിയിരുന്നത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതോടെ ഹര്‍ജി അപ്രസക്തമാണ്. എന്നാല്‍, ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് വനിത ജഡ്ജിമാരെ കൂടി ഉള്‍പ്പെടുത്തികൊണ്ട് വിശാല ബെഞ്ച് രൂപീകരിക്കുകയാണെന്ന് ഹൈക്കോടതി അറിയിച്ചത്.ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ നടിമാരുടെ വെളിപ്പെടുത്തലും പൊലീസ് കേസുകളും ഉള്‍പ്പെടെ ചര്‍ച്ചയായിരിക്കെയാണ് കോടതിയുടെ ഭാഗത്തുനിന്നും പ്രത്യേക ബെഞ്ച് രൂപീകരിക്കുന്ന പ്രഖ്യാപനമുണ്ടാകുന്നത്.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്‍റെ പൂര്‍ണ രൂപം പുറത്തുവിടണമെന്നും കൃത്യമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടുള്ള ഹര്‍ജിയും ഹൈക്കോടതിയുടെ പരിഗണനിയിലുണ്ട്. ഇത്തരത്തില്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ എല്ലാം പുതിയ ബെഞ്ചിലേക്ക് കൈമാറുമെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയിരിക്കുന്നത്.

Related posts

​ഗം​ഗാവലി കലങ്ങിയൊഴുകുന്നത് പ്രതിസന്ധി; 2 ബോട്ടുകളിൽ നാവികസേന തെരച്ചിലിനിറങ്ങി, ഈശ്വർ മൽപെയും തെരച്ചിലിനെത്തി

Aswathi Kottiyoor

അപ്രതീക്ഷിതമായി പുലി മുന്നിലേക്ക് ചാടി; ബൈക്കിടിച്ച് വീണ് യുവാവിന് പരിക്ക്

Aswathi Kottiyoor

പകർച്ചവ്യാധി പിടിയിൽ കൊല്ലം; രണ്ടാഴ്ചയ്ക്കിടെ ചികിത്സ തേടിയത് 6,200 പേർ

Aswathi Kottiyoor
WordPress Image Lightbox